പ്രിയങ്കയ്ക്കൊരു കൈത്താങ്ങ്! "എന്റെ പെങ്ങളെ നോക്കണം, സംരക്ഷിക്കണം"; വയനാട്ടുകാരോട് രാഹുൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രിയങ്കയ്‌ക്കൊരു കൈത്താങ്ങ്! “എന്റെ പെങ്ങളെ നോക്കണം, സംരക്ഷിക്കണം”; വയനാട്ടുകാരോട് രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 01:35 pm IST
FacebookTwitterWhatsAppTelegram

ജനകീയ പ്രശ്നങ്ങൾ പരിഹരിച്ച് ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവരാണ് ജനപ്രതിനിധികൾ. പാർലമെന്റേറിയൻ എന്ന നിലയിൽ താൻ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റുകയും ജനങ്ങളുടെ പ്രതീക്ഷകൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് ഒരു എംപിയുടെ ചുമതലയാണ്. എന്നാൽ ഈ സമവാക്യങ്ങളെയെല്ലാം തൂത്തെറിഞ്ഞ് വിചിത്രമായ രീതിയിൽ സഹോദരിക്കായി വോട്ടുചോദിച്ചിരിക്കുകയാണ് രാഹുൽ.

മണ്ഡലം ഉപേക്ഷിച്ച് രാഹുൽ പോയ സാഹചര്യത്തിൽ പകരം പ്രിയങ്കയെ സ്ഥാനാർത്ഥിയാക്കി കോൺ​ഗ്രസ് മത്സരത്തിനിറങ്ങുന്ന സാഹചര്യത്തിലാണ് സഹോദരിക്ക് വേണ്ടി പ്രചാരണം നടത്താൻ രാഹുൽ വയനാട്ടിലെത്തിയത്. വയനാടിനൊരു കൈത്താങ്ങാകാൻ പ്രിയങ്കയുണ്ടാകുമെന്ന് പറയുന്നതിന് പകരം, പ്രിയങ്കയ്‌ക്ക് കൈത്താങ്ങായി അവളെ സംരക്ഷിക്കാൻ വയനാട്ടുകാർ ഉണ്ടാകണമെന്ന ആവശ്യമായിരുന്നു രാഹുൽ മുന്നോട്ടുവച്ചത്. പ്രകൃതിക്ഷോഭവും വന്യമൃഗശല്യങ്ങളും കാരണം നിരവധി ദുരിതമനുഭവിക്കുന്ന വയനാട്ടുകാരോട് തന്റെ സഹോദരിയെ സംരക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്.

“എന്റെ കയ്യിൽ കിടക്കുന്ന ഈ രാഖി കെട്ടിയത് പ്രിയങ്കയാണ്; അവളെ സംരക്ഷിക്കുകയെന്നത് ഒരു സഹോദരൻ എന്ന നിലയിൽ എന്റെ കടമയാണ്. വയനാട്ടിൽ അവൾ മത്സരിക്കുന്ന ഈ സാഹചര്യത്തിൽ ഇവിടുത്തെ ജനങ്ങളോട് എനിക്ക് ആവശ്യപ്പെടാനുള്ളത് ഒന്നുമാത്രമാണ്. എന്റെ സഹോദരിയെ സംരക്ഷിക്കണം, വയനാട്ടുകാർ അവളെ നല്ലപോലെ പരിപാലിക്കണം- രാഹുൽ പറഞ്ഞു. പ്രിയങ്ക പൊതുവെ അവളുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവളാണ്. അപ്പോൾ അവളുടെ കുടുംബത്തിന് വേണ്ടി എന്തും ചെയ്യാൻ പ്രിയങ്ക മടിക്കില്ലെന്നും രാഹുൽ ജനങ്ങളോട് പറഞ്ഞു. സഹോദരിക്കായി വോട്ട് ചോദിച്ച രാഹുലിന്റെ പ്രസ്താവനകൾ അക്ഷരാർത്ഥത്തിൽ വിചിത്രമായെന്നതാണ് പ്രത്യേകത.

Tags: wayanadRahul GandhiPriyanka Gandhi Vadra
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies