യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിൽ ‘മാസം ഭക്ഷിക്കുന്ന’ ബാക്ടീരിയ (വിബ്രിയോ വൾനിഫിക്കസ്) ബാധമൂലം 13 പേർ മരിച്ചു. രണ്ട് ചുഴലിക്കാറ്റുകളുടെ നാശനഷ്ടത്തിൽ നിന്ന് കരകറുന്നതിനിടെയാണ് വിബ്രിയോ വൾനിഫിക്കസ് ബാക്ടീരിയ ബാധമൂലം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മലിനമായ സമുദ്രവിഭവങ്ങളിലൂടെയോ കടൽവെള്ളവുമായി സമ്പർക്കം പുലർത്തുന്ന മുറിവുകളിലൂടെയോ ഈ ബാക്ടീരിയ ആളുകളെ ബാധിക്കും. ചൂഴലിക്കാറ്റും തുടർന്നുണ്ടായ പ്രകൃതിക്ഷോഭവുമാണ് പ്രദേശത്ത് ബാക്ടരീയ പെരുകാൻ കാരണമെന്നാണ് നിഗമനം.
വേനൽക്കാലത്ത് തീരദേശത്തെ ചൂടുള്ള വെള്ളത്തിൽ മുത്തുച്ചിപ്പികളിലും മറ്റ് കക്കയിറച്ചികളിലും ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. ശുദ്ധജലവും സമുദ്രജലവും ചേരുന്ന ഭാഗങ്ങളിലാണ് ഇത്തരം ബാക്ടീരിയകള്‍ കൂടുതലായി കണ്ടുവരുന്നത്. ചെറു മുറിവുകളിലൂടെയാണ് ശരീരത്തിൽ എത്തുന്ന ബാക്ടീരിയ ആദ്യം രക്തവ്യൂഹത്തിലാണ് പ്രവേശിക്കുന്നത്.
തുടര്‍ന്ന് പനി, വിറയല്‍, രക്തസമ്മര്‍ദം കുറയുക, ദേഹം തടിച്ചു പൊന്തുക തുടങ്ങിയ പല ലക്ഷണങ്ങളും കാണിച്ചു തുടങ്ങുന്നു. ചുവന്ന തടിപ്പ് വലുതായി മാംസം അഴുകുന്നതിന് തുല്യമാകും. പലപ്പോഴും അവയവങ്ങൾ മുറിച്ചു കളയേണ്ട അവസ്ഥയിലേക്ക് എത്തും. അതിവേഗം മാംസം തിന്നുതീര്‍ക്കുന്ന ഇവ വളരെ വേഗത്തില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ രോഗബാധയേറ്റ ഭാഗങ്ങൾ മുറിച്ചു കളയുന്നതാണ് ഏകപോംവഴി.
പ്രതിരോധശേഷി കുറഞ്ഞവരിലാണ് ബാക്ടീരിയ ബാധ ഏറ്റവും രൂക്ഷം. 2100 ആകുമ്പോഴേക്കും ഇത് പ്രതിവര്‍ഷം 200 കേസുകളാവുമെന്നാണ് മുന്നറിയിപ്പ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്കുകള്‍ പ്രകാരം ഈ മാംസം തിന്നുന്ന ബാക്ടീരിയകളുടെ ആക്രമണത്തിന് ഇരയാവുന്ന അഞ്ചില്‍ ഒരാള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ജീവന്‍ നഷ്ടപ്പെടുന്നുണ്ട്.















