അച്ഛന്റെ ആ വാക്കുകളിൽ നിന്നായിരുന്നു എന്റെ കരിയറിന്റെ തുടക്കം: വിനീത് ശ്രീനിവാസൻ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അച്ഛന്റെ ആ വാക്കുകളിൽ നിന്നായിരുന്നു എന്റെ കരിയറിന്റെ തുടക്കം: വിനീത് ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 05:37 pm IST
Facebook
Twitter
WhatsAppTelegram

നടനും സംവിധായകനുമായ ശ്രീനിവാസന്റെ മകൻ എന്നതിലുപരി മലയാള സിനിമാ മേഖലയിൽ തന്റേതായ ഇടംനേടിയെടുത്ത ​താരമാണ് വിനീത് ശ്രീനിവാസൻ. സംവിധായകനായും ഗായകനായും മലയാളികളുടെ ഇഷ്ടം സ്വന്തമാക്കാൻ വിനീത് ശ്രീനിവാസന് സാധിച്ചിട്ടുണ്ട്. തന്റെ വിജയത്തിന് പിന്നിലെ അച്ഛന്റെ പങ്കിനെ കുറിച്ച് വാചാലനാവുകയാണ് വിനീത് ശ്രീനിവാസൻ. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനീത്.

“സിനിമയോട് ആ​ഗ്രഹം തുടങ്ങിയ കാലത്ത് ഞാനും സുഹ‍ൃത്തും കൂടി ഒരുപാട് സിനിമകളുടെ കാസറ്റ് വാങ്ങി കണ്ടിരുന്നു. വീട്ടിൽ കൊണ്ടുവന്ന് എല്ലാമിരുന്ന് കാണും. ഒരുപാട് ക്ലാസിക് സിനിമകളുടെ കാസറ്റുകളൊക്കെ വാങ്ങി കാണുമായിരുന്നു. ലൈബ്രറിയിൽ പോയി ചില മെറ്റീരിയൽസ് വാങ്ങി കൊണ്ടുവരും. അന്നൊക്കെ സിനിമകളോട് ഒരു വല്ലാത്ത താത്പര്യമായിരുന്നു.

നിനക്ക് ക്ലാസിക് സിനിമകൾ കാണാൻ താത്പര്യമുണ്ടോയെന്ന് ഒരു ദിവസം അച്ഛൻ എന്നോട് ചോദിച്ചു. എന്റെ കാസറ്റ് കളക്ഷൻസൊക്കെ കണ്ടാണ് അദ്ദേഹം എന്നോട് അങ്ങനെ ചോദിച്ചത്. ഉണ്ടെന്ന് പറഞ്ഞപ്പോൾ അങ്ങനെയാണെങ്കിൽ നീ ആദ്യം കാണേണ്ട മൂന്ന് സിനിമകളുണ്ടെന്നും അത് നീ കാണണമെന്നും അച്ഛൻ എന്നോട് പറഞ്ഞു”.

സിനിമാ പാരഡൈസ്, ​ഗുഡ് ബാഡ് ആന്റ് അ​ഗ്ലി, ലോറൻസ് ഓഫ് അറേബ്യ എന്നീ സിനിമകൾ കാണണമെന്നാണ് അച്ഛൻ പറഞ്ഞത്. ഇത് മൂന്നും വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ സിനിമയാണെന്നും ഈ സിനിമകൾ കണ്ടാൽ സിനിമയെ കുറിച്ച് ഏകദേശം ഒരു ധാരണ ലഭിക്കുമെന്നും അച്ഛൻ പറഞ്ഞു. അവിടെ നിന്നാണ് തന്റെ കരിയർ തുടങ്ങിയതെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

Tags: Vineeth Sreenivasaninterviewsreenivasn
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies