''പരസ്പര വിശ്വാസം, ബഹുമാനം, അതിർത്തി സുരക്ഷ എന്നിവയ്ക്ക് മുൻഗണന നൽകണം''; ഷി ജിൻപിങ്ങിനോട് നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”പരസ്പര വിശ്വാസം, ബഹുമാനം, അതിർത്തി സുരക്ഷ എന്നിവയ്‌ക്ക് മുൻഗണന നൽകണം”; ഷി ജിൻപിങ്ങിനോട് നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 05:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം രണ്ട് രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമല്ല, ലോകത്തിന്റെയാകെ സമാധാനത്തിനും സ്ഥിരതയ്‌ക്കും പുരോഗതിക്കും വളരെ പ്രധാനമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രിയും ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടന്നത്. അതിർത്തി മേഖലയിലെ പ്രശ്‌നങ്ങളിൽ ഇരുരാജ്യങ്ങളുടേയും പ്രതിനിധികൾ ചർച്ചകൾ നടത്തി സമവായത്തിലെത്തിയതിന് പിന്നാലെയാണ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച.

അതിർത്തിയിൽ കഴിഞ്ഞ നാല് വർഷമായി തുടരുന്ന പ്രശ്‌നങ്ങളിൽ ഉണ്ടായ സമവായത്തെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ”രാജ്യ അതിർത്തികളിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുക എന്നതിനാണ് എല്ലായ്‌പ്പോഴും പ്രാധാന്യം കൊടുക്കുന്നത്. പരസ്പര വിശ്വാസവും, പരസ്പര ബഹുമാനം ഇതായിരിക്കണം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനം. ഇന്ന് ഈ വിഷയങ്ങളെ കുറിച്ച് തുറന്നു സംസാരിക്കാൻ അവസരം ലഭിച്ചു. ചർച്ചകൾ തുറന്ന മനസോടെ തന്നെ നടത്തുമെന്നും, ചർച്ചകളുടെ പ്രാധാന്യം മനസിലാക്കി ഭാവിയിലും അത് തുടരുമെന്നും” പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, ഇരുപക്ഷവും തമ്മിലുള്ള ആശയവിനിമയവും സഹകരണവും തുടരേണ്ടത് പ്രധാനമാണെന്നും ഷി ജിൻപിങ്ങും ചൂണ്ടിക്കാട്ടി. ” അഞ്ച് വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഉഭയകക്ഷി കൂടിക്കാഴ്ച നടക്കുന്നത്. ഇന്ത്യയിലേയും ചൈനയിലേയും ജനങ്ങൾ മാത്രമല്ല, ലോകരാജ്യങ്ങളും ഈ കൂടിക്കാഴ്ചയെ ശ്രദ്ധയോടെ വീക്ഷിക്കുന്നു. ഇന്ത്യയും ചൈനയും വികസ്വര രാജ്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമിടയിൽ ആശയവിനിമയവും സഹകരണവും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അഭിപ്രായവ്യത്യാസങ്ങളേയും വിയോജിപ്പുകളേയും കൃത്യമായി കൈകാര്യം ചെയ്യുമെന്നും” ഷി ജിൻപിങ് പറയുന്നു.

അതിർത്തിയിലെ പുതിയ നീക്കങ്ങളെ ഇരുനേതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യ ചൈന വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശകാര്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ചർച്ചകളും തുടരും. 2025ൽ ചൈനയിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് യോഗത്തിനും ഇന്ത്യ പിന്തുണ അറിയിച്ചിട്ടുണ്ട്.

Tags: PM Modi To Xibricsprime minister narendra modiChinese President Xi JinpingBorder PeaceMutual TrustRespect
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies