"മാദ്ധ്യമപ്രവർത്തകർ പട്ടികൾ"; കുരച്ചുചാടി എൻഎൻ കൃഷ്ണദാസ്; 'ധാർഷ്ട്യം' ആണ് മെയിൻ, വീണ്ടും തെളിയിച്ച് സിപിഎം
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News Kerala

“മാദ്ധ്യമപ്രവർത്തകർ പട്ടികൾ”; കുരച്ചുചാടി എൻഎൻ കൃഷ്ണദാസ്; ‘ധാർഷ്ട്യം’ ആണ് മെയിൻ, വീണ്ടും തെളിയിച്ച് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 05:27 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ല, എന്നുമാത്രമല്ല ഈ പാർട്ടിയുടെ നിഘണ്ടുവിൽ ‘മര്യാദ’ എന്ന പദമില്ലെന്ന് കൂടി വ്യക്തമാക്കുകയാണ് സിപിഎം മുതിർന്ന നേതാവ് എൻഎൻ കൃഷ്ണദാസ്. വിത്തു​ഗുണം പത്തു​ഗുണം എന്ന് പറയുന്നത് പോലെ, പാർട്ടിയുടെ തലതൊട്ടപ്പന്മാർ കാണിച്ചുതരുന്ന വഴികളും മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്കുപുറത്ത്’ ശൈലികളും മാതൃകയാക്കുന്ന നേതാക്കളിൽ നിന്നും അണികളിൽ നിന്നും ഇതിൽപ്പരം മര്യാദ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്ന് ആണയിട്ട് ഉറപ്പിക്കുന്നതാണ് എൻഎൻ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമർശം.

സിപിഎമ്മിനെതിരെ കടുത്ത വിമർശനവും പരാതിയും ഉന്നയിച്ചതിന് പിന്നാലെ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച ലോക്കൽ കമ്മിറ്റിയം​ഗം അബ്ദുൾ ഷുക്കൂറിനെ സമവായ ചർച്ചയിലൂടെ പിണക്കം മാറ്റി തിരിച്ചുകൊണ്ടുവന്ന വേളയിലായിരുന്നു കൃഷ്ണദാസിന്റെ അസഹിഷ്ണുത നിറഞ്ഞ വാക്കുകൾ. മാദ്ധ്യമപ്രവർത്തകരെ ‘പട്ടി’കളെന്ന് അഭിസംബോധന ചെയ്തപ്പോൾ തന്നെ എതിർപ്പ് പ്രകടിപ്പിച്ച മാദ്ധ്യമങ്ങളോട് വീണ്ടും ധാർഷ്ട്യം കടുപ്പിക്കുകയായിരുന്നു കൃഷ്ണദാസ്. അങ്ങനെ വിളിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ അങ്ങനെ വിളിക്കുകതന്നെ ചെയ്യുമെന്ന് കൃഷ്ണദാസ് കുരച്ചുചാടി.

ഷുക്കൂർ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് മുൻപിൽ മാദ്ധ്യമങ്ങൾ തടിച്ചുകൂടിയതായിരുന്നു കൃഷ്ണദാസിനെ ചൊടിപ്പിച്ചത്. പാർട്ടിയിലെ പടലപിണക്കങ്ങളും പൊട്ടിത്തെറികളും റിപ്പോർട്ട് ചെയ്തതിലെ വിദ്വേഷം മോശം പദപ്രയോ​ഗത്തിലൂടെ പ്രകടിപ്പിക്കുകയായിരുന്നു കൃഷ്ണദാസ്. പാർട്ടിയിലേക്ക് തിരിച്ചുവന്ന ഷുക്കൂറിന്റെ പ്രതികരണം മാദ്ധ്യമങ്ങൾ തേടിയപ്പോൾ ഷുക്കൂറിന് പകരം പ്രതികരിച്ചത് കൃഷ്ണദാസായിരുന്നു. ”ഷുക്കൂറിനൊന്നും പറയാനില്ല, ഷുക്കൂറിന് വേണ്ടിയാണ് ഞാൻ പറയുന്നത്,” ഇറച്ചിക്കടയ്‌ക്ക് മുന്നിൽ പട്ടികൾ നിന്നതുപോലെ ഷൂക്കൂറിന്റെ വീടിന് മുന്നിൽ കാവൽ നിന്നവരാണ് മാദ്ധ്യമപ്രവർത്തകരെന്നും ഇനിയവർ ലജ്ജിച്ച് തലതാഴ്‌ത്തണമെന്നുമായിരുന്നു സിപിഎം നേതാവിന്റെ വാക്കുകൾ.

കോൺ​ഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു സിപിഎം നേതാവ് ഷുക്കൂറിനെ അനുനയിപ്പിച്ച്, പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇടത് കൺവെൻഷനിൽ പങ്കെടുക്കാൻ എൻഎൻ കൃഷ്ണദാസിന്റെ ഒപ്പം എത്തുകയായിരുന്നു അദ്ദേഹം. ഈ വേളയിൽ മാദ്ധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴായിരുന്നു കൃഷ്ണദാസിന്റെ ധാർഷ്ട്യമുണ്ടായത്. പാലക്കാട് സിപിഎമ്മിന്റെ രോമത്തിൽ തൊടാൻ ശേഷിയുള്ള ആരുമില്ലെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു.

Tags: CPMPalakkadNN Krishnadas
Share
Tweet
SendShare

More News from this section

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

Rain@ Marvelous Kerala

തുലാവർഷം ശക്തമാകുന്നു; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര സ്ഥിരീകരിച്ച് കെ.സി. വേണുഗോപാൽ; രണ്ടോ മൂന്നോ ദിവസം മാറിനിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദ്യം

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

Latest News

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies