സൂപ്പർ ലീഗ് കേരള; കൊമ്പൻസിനെ കൊമ്പുകുത്തിച്ചു ഫോഴ്സ കൊച്ചി; സെമി ബർത്തിനായി പോരാട്ടം സജീവമാക്കി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സൂപ്പർ ലീഗ് കേരള; കൊമ്പൻസിനെ കൊമ്പുകുത്തിച്ചു ഫോഴ്സ കൊച്ചി; സെമി ബർത്തിനായി പോരാട്ടം സജീവമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2024, 11:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ സെമി ബർത്തിനായി പോരാട്ടം സജീവമാക്കി ഫോഴ്സ കൊച്ചി. തിരുവനന്തപുരം കൊമ്പൻസിനെ ഫോഴ്സ കൊമ്പുകുത്തിച്ചു. 3- 1 നായിരുന്നു ഫോഴ്‌സയുടെ വിജയം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കൊച്ചിക്കായി ഡോറിയൽട്ടൻ ഗോമസ് രണ്ടും റോഡ്രിഗസ് ഒരു ഗോളും സ്‌കോർ ചെയ്തു.

സീസൺ, ഗണേശൻ എന്നിവരെ ബെഞ്ചിൽ ഇരുത്തിയാണ് കൊമ്പൻസ് കളത്തിലിറങ്ങിയത്. അർജുൻ ജയരാജ് ആസിഫ് കെ, എന്നിവർക്ക് ഫോഴ്‌സയും ആദ്യ ഇലവനിൽ അവസരം നൽകിയില്ല. മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ എട്ടാം മിനിറ്റിൽ തന്നെ കൊച്ചി ലീഡ് നേടി. സ്വന്തം ഹാഫിൽ നിന്നുള്ള ലോങ് പാസ് പിടിച്ചെടുത്ത ഡോറിയൽട്ടൻ ഗോമസ് രണ്ട് പ്രതിരോധക്കാർക്കിടയിൽ നിന്ന് കൃത്യമായി ഫിനിഷ് ചെയ്തു (10). ലീഗിൽ ബ്രസീലുകാരൻ നേടുന്ന മൂന്നാമത്തെ ഗോൾ.

ഇരുപത്തിരണ്ടാം മിനിറ്റിൽ അക്മൽ ഷാനിന്റെ പാസ് പിടിച്ചെടുത്ത് ഓട്ടിമർ ബിസ്പൊ പറത്തിയ കരുത്തുറ്റ ഷോട്ട് കൊച്ചി ഗോളി ഹജ്മൽ കോർണർ വഴങ്ങി അത്ഭുതകരമായി രക്ഷപ്പെടുത്തി. അറുപതാം മിനിറ്റിൽ കൊമ്പൻസ് ശിഹാദ്, ഗണേശൻ എന്നിവരെ കൊണ്ടുവന്നു. അതിനിടെ കൊച്ചി ഗോൾ കീപ്പർ ഹജ്മൽ മികച്ച രണ്ട് സേവുകൾ നടത്തി. അറുപത്തിയേഴാം മിനിറ്റിലാണ് കൊമ്പൻസ് സമനില നേടിയത്. മുഹമ്മദ് അസ്ഹർ വലത് വിങിൽ നിന്ന് നൽകിയ ക്രോസ് ഫാസ്റ്റ് ടൈം ടച്ചിലൂടെ ഓട്ടിമർ ബിസ്പൊ ഗോളാക്കി മാറ്റി. കൊമ്പൻസിന്റെ ആശ്വാസ ഗോൾ.

ഒരു മഞ്ഞക്കാർഡ് വഴങ്ങിയെങ്കിലും ആദ്യ പകുതിയിൽ കൊമ്പൻസ് നായകൻ പാട്രിക് മോട്ട ത്രൂ പാസുകളുമായി കളം നിറഞ്ഞു. എന്നാൽ അവയൊന്നും ഗോളാക്കി മാറ്റാൻ മുന്നേറ്റനിരയിലെ സഹതാരങ്ങൾക്ക് കഴിഞ്ഞില്ല.

കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ കൊച്ചി രണ്ടാം ഗോൾ കുറിച്ചു. ഫ്രീകിക്കിൽ നിന്ന് വന്ന പന്ത് കൊമ്പൻസ് ഗോളി സാന്റോസ് തടുത്തിട്ടത് റോഡ്രിഗസ് പോസ്റ്റിലേക്ക് അടിച്ചു കയറ്റി (21). ഇഞ്ചുറി സമയത്ത് കൊമ്പൻസ് താരം ബാദുഷ് രണ്ടാം മഞ്ഞ കാർഡും ചുവപ്പും വാങ്ങി പുറത്തു പോയതിനു പിന്നാലെ ഡോറിയൽട്ടൻ ആണ് മൂന്നാമത്തെ ഗോൾ നേടിയത്.

നിലവിൽ ഒൻപത് കളികളിൽ 13 പോയന്റുമായി കൊച്ചി മൂന്നാം സ്ഥാനത്താണ്. 12 പോയന്റുള്ള കൊമ്പൻസ് നാലാമത്. സെമി ടിക്കറ്റ് ഉറപ്പിക്കാൻ ഇരു ടീമുകൾക്കും അവസാന റൗണ്ട് മത്സരം വരെ കാത്തിരിക്കണം.

ഒക്ടോബർ 26 ന് തൃശൂർ മാജിക് എഫ്‌സി കാലിക്കറ്റ് എഫ്‌സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്. സെമി ഫൈനൽ ഉറപ്പിച്ച കാലിക്കറ്റ് അപരാജിത കുതിപ്പ് തുടരാൻ ശ്രമിക്കുമ്പോൾ ഇതിനോടകം പുറത്തായി കഴിഞ്ഞ തൃശൂരിന് ലീഗിലെ ആദ്യ വിജയമാണ്സ്വപ്നം.

Tags: Forca Kochiഫോഴ്സ കൊച്ചിമഹീന്ദ്ര സൂപ്പർ ലീഗ് കേരളതിരുവനന്തപുരം കൊമ്പൻസ്പൊ
Share
Tweet
SendShare

More News from this section

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies