ഇങ്ങനെയൊക്കെ പറയാമോ!! പുസ്തക പ്രകാശനത്തോടെ കൂട്ടക്കരച്ചിൽ; ''കേരളം, മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം'' കത്തിച്ച് PDP
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇങ്ങനെയൊക്കെ പറയാമോ!! പുസ്തക പ്രകാശനത്തോടെ കൂട്ടക്കരച്ചിൽ; ”കേരളം, മുസ്ലീം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം” കത്തിച്ച് PDP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 05:19 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (PDP) ചെയർമാനും കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയുമായിരുന്ന അബ്ദുൾ നാസർ മദനിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ച് പിഡിപിയുടെ പ്രതിഷേധം. പിഡിപിയെക്കുറിച്ചും മദനിയെക്കുറിച്ചും പരാമർശിക്കുന്ന പി. ജയരാജന്റെ പുസ്തകത്തിന്റെ പ്രകാശനം നടക്കുന്ന വേളയിലാണ് പ്രതിഷേധവുമായി പിഡിപി എത്തിയത്. പ്രകാശന ചടങ്ങ് സംഘടിപ്പിച്ച കോഴിക്കോട് എൻജിഒ യൂണിയൻ ഹാളിന് പുറത്ത് പിഡിപി പ്രവർത്തകർ പ്രതിഷേധിച്ചു. മദനി കേരളത്തിൽ തീവ്രവാദ ചിന്ത വളർത്തിയെന്നടക്കം പി. ജയരാജൻ തുറന്നടിച്ചതിന്റെ പശ്ചാത്തലത്തിലാണ് പിഡിപിക്കാരുടെ പ്രതിഷേധം.

സിപിഎം മുതിർന്ന നേതാവ് പി. ജയരാജൻ എഴുതിയ ”കേരളം, മുസ്ലീം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം” എന്ന പുസ്തകമാണ് പിഡിപിയെ പ്രകോപിപ്പിച്ചത്. പുസ്തകത്തിന്റെ ചട്ടയുരിഞ്ഞ് കത്തിച്ചായിരുന്നു പിഡിപിയുടെ പ്രതിഷേധം. വസ്തുതാവിരുദ്ധമായ പരാമർശങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് പിഡിപി പ്രവർത്തകർ അവകാശപ്പെട്ടു. ”വേണ്ടാ വേണ്ടാ ജയരാജ, തെമ്മാടിത്തം വേണ്ട, കത്തട്ടെ, കത്തട്ടെ” തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പിഡിപി പ്രവർത്തകർ പുസ്തകം കത്തിച്ചത്. പുസ്തക പ്രകാശന വേദിയിലേക്ക് കയറാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും 100 മീറ്റർ അകലെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. മദനിക്കെതിരെ പുസ്തകത്തിൽ നടത്തിയിരിക്കുന്ന പരാമർശങ്ങൾ അം​ഗീകരിക്കാൻ കഴിയില്ലെന്ന് പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എ മുജീബ് റഹ്മാൻ പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പി. ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്തത്. മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ മദനി പ്രധാന പങ്കുവഹിച്ചെന്നും അതിവൈകാരിക പ്രസം​ഗങ്ങളിലൂടെ കേരളത്തിലെ യുവാക്കൾക്കിടയിൽ തീവ്രവാദം വളർത്തിയെന്നും പുസ്തകത്തിൽ പരാമർശമുണ്ട്. മദനിയുടെ പ്രസം​ഗത്തിൽ ആകൃഷ്ടനായാണ് ലഷ്കറിന്റെ ദക്ഷിണേന്ത്യൻ കമാൻഡറായി മാറിയ തടിയന്റവിട നസീർ തീവ്രവാദത്തിലേക്ക് എത്തിയത്. രാജ്യത്തെ മാവോയിസ്റ്റുകളും രാഷ്‌ട്രീയ ഇസ്ലാമിസ്റ്റുകളായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടും തമ്മിൽ കൂട്ടുകച്ചവടമുണ്ടെന്നും പുസ്തകത്തിൽ പറഞ്ഞിരുന്നു.

എന്നാൽ ജയരാജന്റെ പരാമർശങ്ങളിൽ തനിക്ക് പങ്കില്ലെന്നും അതൊന്നും തന്റെ അഭിപ്രായമല്ലെന്നും അടിയവരയിട്ട് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്തത്.

Tags: pdpp jayarajan
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies