98 വയസ്സിന്റെ നിറവിൽ എം കെ സാനു മാഷ്: ആദരിക്കാൻ പൗരാവലി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

98 വയസ്സിന്റെ നിറവിൽ എം കെ സാനു മാഷ്: ആദരിക്കാൻ പൗരാവലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 09:21 am IST
FacebookTwitterWhatsAppTelegram

കൊച്ചി : മലയാളത്തിന്റെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രൊഫ. എം കെ സാനു മാസ്റ്റർക്ക് 98 വയസ്സ്. ഈ പ്രായത്തിലും ഊർജ്ജസ്വലമായ സാഹിത്യ രചനയിലാണ് അദ്ദേഹം. കുമാരനാശാന്റെ കാവ്യരചനകളെക്കുറിച്ചുള്ള പുസ്‌തകത്തിന്റെ എഴുത്തുപുരയിലാണ്‌ അദ്ദേഹം.

ഈ പ്രായത്തിലും നഗരത്തിലെ പൊതുപരിപാടികളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകുന്നുണ്ട്. പലദിവസങ്ങളിലും അദ്ദേഹത്തിന്റെ വീട്ടിൽ നിറയെ അതിഥികളും ഉണ്ടാകും.ഭാര്യ രത്നമ്മയുടെ മരണശേഷം വീട്ടിൽ ഒറ്റയ്‌ക്കായതിന്റെ പ്രയാസവും പ്രായാധിക്യത്തിന്റെ അസ്‌കിതകളും മറന്നുള്ള എഴുത്തും യാത്രകളുമാണ് ഇന്നും സനുമാസ്റ്ററെ വ്യത്യസ്തനാക്കുന്നത്. 98–-ാം പിറന്നാളിന്‌ വ്യക്തിപരമായി ആഘോഷങ്ങൾ ഇല്ല. എങ്കിലും ചില സൗഹൃദക്കൂട്ടായ്‌മകളുടെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്‌.

പി ഗോവിന്ദപ്പിള്ള സാഹിത്യപുരസ്‌കാരം, തകഴി സാഹിത്യപുരസ്‌കാരം എന്നിവ ഉൾപ്പെടെ വിവിധ അവാർഡുകളും പോയവർഷം എം കെ സാനുവിനെ തേടിയെത്തി.കഴിഞ്ഞ പിറന്നാൾകാലത്താണ്‌ എം കെ സാനുവിന്റെ സമ്പൂർണ കൃതികൾ പ്രകാശനം ചെയ്യപ്പെട്ടു. ‘മോഹന്‍ലാല്‍ അഭിനയകലയുടെ ഇതിഹാസം’ എന്ന പേരിലുള്ള പുസ്‌തകവും കഴിഞ്ഞവർഷം ഇറങ്ങി.

ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദരസൗധത്തിൽ ഇന്ന് രാവിലെ സംഘടിപ്പിച്ചിട്ടുള്ള പിറന്നാളാഘോഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലൻ പൊന്നാടയണിയിക്കും.

പകൽ 11ന്‌ ചാവറ കൾച്ചറൽ സെന്ററിൽ എം കെ സാനു ഫൗണ്ടേഷൻ സംഘടിപ്പിച്ചിട്ടുള്ള പിറന്നാളാഘോഷത്തിൽ, പ്രൊഫ. എം കെ സാനുവിന്റെ പുതിയ പുസ്‌തകം ‘അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ’, സാനുവിനെക്കുറിച്ച്‌ പ്രൊഫ. എം തോമസ്‌ മാത്യു എഴുതിയ പുസ്‌തകം ‘ഗുരവേ നമഃ’ എന്നിവ പ്രകാശിപ്പിക്കും. തുടർന്ന്‌ സുഹൃത്തുക്കൾക്കും സാംസ്‌കാരികപ്രവർത്തകർക്കുമൊപ്പം പിറന്നാൾസദ്യ. വൈകിട്ട്‌ എറണാകുളം ടൗൺഹാളിലെ ചടങ്ങിലും പങ്കെടുക്കും.

Tags: Prof M K SanumasterSANU MASH
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies