ഹിന്ദു സമൂഹത്തിന്റെ ഐക്യം ലോക നൻമയ്ക്ക്; ലൗ ജിഹാദ് വിപത്തുകളിൽ നിന്ന് കൗമാരക്കാരെ രക്ഷിക്കുന്നതിൽ സമൂഹത്തിനും ഉത്തരവാദിത്വം; ദത്താത്രേയ ഹൊസബാളെ  
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു സമൂഹത്തിന്റെ ഐക്യം ലോക നൻമയ്‌ക്ക്; ലൗ ജിഹാദ് വിപത്തുകളിൽ നിന്ന് കൗമാരക്കാരെ രക്ഷിക്കുന്നതിൽ സമൂഹത്തിനും ഉത്തരവാദിത്വം; ദത്താത്രേയ ഹൊസബാളെ  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 09:45 pm IST
Facebook
Twitter
WhatsAppTelegram

മഥുര: ഹിന്ദു സമൂഹത്തിന്റെ ഐക്യം പൊതുസമൂഹത്തിന്റെ ക്ഷേമത്തിനും ലോക നൻമയ്‌ക്കുമായിട്ടാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അത് എല്ലാവർക്കും സന്തോഷം നൽകുന്നതായിരിക്കണം. എന്നാൽ ഹിന്ദു സമൂഹത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ശക്തികളുണ്ട്. അവർക്ക് മുന്നറിയിപ്പ് നൽകേണ്ടതും അനിവാര്യമാണെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയുമൊക്കെ അടിസ്ഥാനത്തിൽ ഭിന്നിച്ചു നിന്നാൽ ഹിന്ദു സമൂഹം നശിച്ചുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മഥുരയിൽ ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡൽ ബൈഠക്കിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൗ ജിഹാദ് അടക്കമുള്ള സാമൂഹ്യവിപത്തുകളിൽ നിന്ന് കൗമാരക്കാരെ രക്ഷിക്കുന്നതിൽ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്. ഹിന്ദു ജാഗരൺ മഞ്ച്, വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദൾ തുടങ്ങി സ്വയംസേവകർ കൂടി ഉൾപ്പെടുന്ന സംഘടനകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. സംഘം അത്തരം പ്രസ്ഥാനങ്ങൾക്കൊപ്പമാണ്. ലൗ ജിഹാദ് തടയുക മാത്രമല്ല, അതിൽ നിന്നു രക്ഷപെട്ടെത്തുന്നവരുടെ സംരക്ഷണം, മുന്നോട്ടുള്ള ജീവിതം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളും ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഥുരയിലെത്തി സംഘകാര്യകർത്താക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചുളള ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. സംഘത്തിന്റെ കാര്യകർത്താക്കൾ സമാജത്തിലെ എല്ലാ വിഭാഗം ആളുകളുമായും രാഷ്‌ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായുമൊക്കെ കാണുകയും സംസാരിക്കുകയും ചെയ്യും. ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. അദ്ദേഹം വരാൻ പോകുന്ന കുംഭമേളയെപ്പറ്റിയും മറ്റും സംസാരിച്ചു. ആഹാരം കഴിച്ചു. അതിൽ പ്രത്യേകിച്ചെന്താണുള്ളതെന്ന് ദത്താത്രേയ ഹൊസബാളെ ചോദിച്ചു.

ബംഗ്ലാദേശിലെ ഹിന്ദുസമൂഹം പലായനം ചെയ്യേണ്ടവരല്ല. അവരുടെ ജന്മനാടാണത്. അവർ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരുടെ പിന്മുറക്കാരാണ്. അവർക്കൊപ്പം മുഴുവൻ ഹിന്ദുസമൂഹവും നിലയുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: RSSSarkaryavah
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies