മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ ഹോളിവുഡ് ക്ലാസിക്ക് സിനിമകളില്‍ നായകനായെത്തിയാൽ എങ്ങനെ ഉണ്ടാകും . അത്തരമൊരു എ.ഐ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഹോളിവുഡ് ചിത്രങ്ങളായ ഗോഡ്ഫാദർ, ടൈറ്റാനിക്ക്, ടോപ് ഗണ്‍, ഇന്ത്യാന ജോണ്‍സ്, മേട്രിക്‌സ്, സ്റ്റാര്‍ വാര്‍സ്, ജയിംസ് ബോണ്ട് എന്നീ സിനിമകളിലെ കഥാപാത്രങ്ങളായാണ് ലാലേട്ടന്റെ പകർന്നാട്ടം .
View this post on Instagram
എഐ വിദ്യ ഉപയോഗിച്ചാണ് വിന്റേജ് മോഹൻലാലിന്റെ മുഖം സൃഷ്ടിച്ചത് . എഐ.മാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ലാലേട്ടന്‍ ഹോളിവുഡിൽ അഭിനയിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . ഈ കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായി യോജിക്കുന്നത് മോഹൻലാൽ ആണെന്നാണ് കമന്റുകൾ.