തലശ്ശേരി: അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക.
ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ അന്വേഷണസംഘം നടപടി എടുത്തിട്ടില്ല. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണസംഘത്തിന് മുന്നോട്ട് പോകേണ്ടിവരും.
സെഷന്‍സ് കോടതി ജാമ്യഹർജി തള്ളിയാൽ കണ്ണൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ടിനു മുന്പിലോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്പിലോ ഹാജരായി ദിവ്യക്ക് ജാമ്യമെടുക്കേണ്ടിവരും. അതല്ലെങ്കിൽ സെഷന്‍സ് കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യാം. സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം നല്കുകയാണെങ്കില്പ്പോലും അന്വേഷണസംഘത്തിന് മുന്‍പാകെ ഹാജാരാകേണ്ടി വരും.