കൊച്ചി: കൃത്യസമയത്ത് ചികിത്സ തേടാനും ചികിത്സകളുമായി ബന്ധപ്പെട്ട ഭയം കുറയ്‌ക്കാനും പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ടുളള കാമ്പെയ്‌നുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എംഎസ് ധോണി. മെഡിക്കൽ ഉപകരണ കമ്പനിയായ മെറിൽ ആണ് കാമ്പെയ്ൻ നടത്തുന്നത്.
മെറിൽ നടത്തുന്ന ‘ട്രീറ്റ്‌മെന്റ് സെരൂരി ഹേ’ കാമ്പെയ്നിന്റെ രണ്ടാം ഘട്ടമാണ് ആരംഭിച്ചത്. ധോണി വീഡിയോ സന്ദേശങ്ങളിലൂടെ രോഗികളുമായി സംവദിക്കും. ചികിത്സിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങൾ രോഗിയെ മാത്രമല്ല കുടുംബത്തെ മുഴുവനായും ബാധിക്കുമെന്ന് ഓർമ്മപ്പെടുത്തുന്ന വീഡിയോകളാണ് കാമ്പെയ്‌നിലുളളത്.
ഹൃദ്രോഗം, സന്ധി മാറ്റിവെക്കൽ, ബെറിയാട്രിക് ശസ്ത്രക്രിയകൾ തുടങ്ങി എല്ലാ അവസ്ഥകൾക്കും ചികിത്സ നൽകാൻ ഈ ക്യാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ആശയവിനിമയം കൂടുതൽ സുതാര്യവും സുഗമവും ആക്കാനും മെറിൽ ലക്ഷ്യമിടുന്നു.
”ആപ്കി തക്ലീഫ് സിർഫ് ആപ്കി നഹി ഹോതി, ഇസ്ലിയേ ട്രീറ്റ്‌മെന്റ് സെരൂരി ഹേ” (നിങ്ങളുടെ വേദന നിങ്ങളുടേത് മാത്രമല്ല, അതുകൊണ്ടാണ് ചികിത്സ അത്യന്താപേക്ഷിതമാകുന്നത്) എന്ന ടാഗ്ലൈനോടെയുള്ള കാമ്പെയ്ൻ ഒരു രോഗിയെ പരിചരിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും വൈകാരിക യാഥാർത്ഥ്യത്തെയും ബോധ്യപ്പെടുത്തുന്നു.
കാമ്പെയ്നിലൂടെ, രാജ്യത്തുടനീളമുള്ള രോഗികൾക്ക് പ്രതീക്ഷയുടെയും ധൈര്യത്തിന്റെയും സന്ദേശം എത്തിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നതായി മെറിൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ മനീഷ് ദേശ്മുഖ് പറഞ്ഞു. ചികിത്സാ ഓപ്ഷനുകളെക്കുറിച്ച് ധോണി വിശദീകരിക്കുമ്പോൾ രോഗികളിൽ ആത്മവിശ്വാസം വളരുമെന്നും അദ്ദേഹം പറഞ്ഞു.