സംഗീത സംവിധായകൻ സുഷിൻ ശ്യം വിവാഹിതനായി. വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ജയറാം, പാർവതി, അപർണ ബാലമുരളി, ഫഹദ് ഫാസിൽ, നസ്റിയ, ശൃന്ദ തുടങ്ങിയ താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു.
സുഹൃത്തായിരുന്ന ഉത്തരയെയാണ് സുഷിൻ ശ്യാം സ്വന്തമാക്കിയത്. നേരത്തെ, ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിൽ ഇരുവരും ഒരുമിച്ചെത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഈ ചടങ്ങിൽ തന്നെയാണ് തന്റെ പ്രണയത്തെ കുറിച്ച് സുഷിൻ വെളിപ്പെടുത്തിയത്.
സുഷിൻ ശ്യം സംഗീതസംവിധാനം ചെയ്യുന്ന ഓരോ ഗാനങ്ങളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ബോഗയ്ൻവില്ല എന്ന ചിത്രത്തിൽ സുഷിൻ ഒരുക്കിയ ‘സ്തുതി’ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മലയാള സിനിമയ്‌ക്ക് വലിയ ഹിറ്റ് സമ്മാനിച്ച മഞ്ഞുമ്മൽ ബോയ്സ്, ആവേശം എന്നീ സിനിമകളിലെ സുഷിന്റെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു.