ആചാര പ്രൗഡിയിൽ‌.. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെയും തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലും അൽപശി ഉത്സവത്തിന് കൊടിയേറി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആചാര പ്രൗഡിയിൽ‌.. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെയും തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലും അൽപശി ഉത്സവത്തിന് കൊടിയേറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 07:07 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെയും തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലും അൽപശി ഉത്സവത്തിന് കൊടിയേറി. ഏഴാം തീയതി രാത്രി 8.30-ന് ഉത്സവശീവേലിയിൽ വലിയക്കാണിക്ക നടക്കും. എട്ടിന് രാത്രി സുന്ദരവിലാസം കൊട്ടാരത്തിന് മുൻപിലെ വേട്ടക്കളത്തിൽ പള്ളിവേട്ട നടക്കും. ഒൻപതിന് വൈകുന്നേരം ശംഖുമുഖം ആറാട്ടുകടവിൽ നടക്കുന്ന ആറാട്ടിന് ശേഷം ഉത്സവത്തിന് കൊടിയിറങ്ങും.

ഇന്നലെ നടന്ന ചടങ്ങിൽ ശ്രീകോവിലിന് ഉള്ളിലെ ആവാഹനം കഴിഞ്ഞ് കൊടിക്കൂറയും കൊടിക്കയറും പെരിയനമ്പിയും പഞ്ച​​ഗവ്യത്തുനമ്പിയും കിഴക്കേനടയിലെ കൊടിമരച്ചുവട്ടിൽ എഴുന്നള്ളിച്ചു. തന്ത്രി തരണനല്ലൂർ പ്ര​ദീപ് നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തുടർന്ന് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‌ തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. ഈ സമയം മം​ഗളസൂചകമായി ആകാശത്ത് ​ഗരുഡൻ വട്ടമിട്ട് പറന്നു. ഭക്തർ വിഷ്ണുനാമങ്ങൾ ഉരുവിട്ടു.

പള്ളിവേട്ടയ്‌ക്കുള്ള മുളയീട് പൂജയ്‌ക്കായി മിത്രനാനന്ദപുരം ക്ഷേത്രക്കുളത്തിൽ നിന്നും മണ്ണുനീർ കോരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഉത്സവദിവസങ്ങളിൽ വൈകുന്നേരം 4.30-നും 8.30-നും ശീവേലിയുണ്ടാകും. കിഴക്കേനട പടിക്കെട്ടിന് താഴെയും, വടക്കേനട ശ്രീപാദത്തിലും തുലാഭാരമണ്ഡപത്തിലും രാവിലെയും വൈകുന്നേരവും വിവിധ കലാപരിപാടികൾ അരങ്ങേറും. ഉത്സവദിവസങ്ങളിൽ ക്ഷേത്രത്തിലെ ദർശന സമയങ്ങളിൽ മാറ്റമുണ്ടായിരിക്കും. ആറാട്ട് ദിവസമായ ഒൻപതിന് രാവിലെ 8.30 മുതൽ 10 മണിവരെ മാത്രമായിരിക്കും ദർശനം.

തന്ത്രി ​ഗോകുൽ നാരായണർ ആണ് തിരുവട്ടാർ ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് കൊടിയേറ്റിയത്. അഞ്ചാം ദിവസമായ നവംബർ നാലിന് രാത്രി എട്ടിന് തിരുവനമ്പാടി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറും.

Tags: FEATURED2Sree Patmanabha Swami templeAlpasi Utsavamഅൽപശി ഉത്സവം
Share
Tweet
SendShare

More News from this section

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies