തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം വേണം; ബംഗ്ലാദേശിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് 30,000ത്തിലധികം ഹിന്ദുക്കൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം വേണം; ബംഗ്ലാദേശിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് 30,000ത്തിലധികം ഹിന്ദുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 10:22 am IST
FacebookTwitterWhatsAppTelegram

ധാക്ക: രാജ്യത്ത് ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ബംഗ്ലാദേശിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് 30,000ത്തിലധികം ഹിന്ദുക്കൾ. ഷെയ്ഖ് ഹസീന സർക്കാർ അട്ടിമറിക്കപ്പെട്ടതിന് പിന്നാലെ രാജ്യത്ത് ഹിന്ദുക്കൾക്കെതിരായി നടക്കുന്ന ആക്രമണങ്ങളിലും വലിയ വർദ്ധനവ് ഉണ്ടായതിയായി ഹിന്ദു സംഘടനകൾ പറയുന്നു. പിന്നാലെയാണ് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യമായി ചാട്ടോഗ്രാമിൽ ഹിന്ദുക്കൾ പ്രതിഷേധ പ്രകടനം നടത്തിയത്.

രാജ്യത്ത് പലയിടങ്ങളിലും സമാനമായ രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ എട്ട് ശതമാനം മാത്രമാണ് ഇപ്പോൾ ഹിന്ദുക്കളുള്ളത്. 1971ൽ ഇത് 21 ശതമാനമായിരുന്നു. ഓഗസ്റ്റിന് ശേഷം മാത്രം ഹിന്ദുക്കളുടെ വീടുകൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ ആക്രമിക്കപ്പെട്ടത് ഉൾപ്പെടെ രണ്ടായിരത്തിലധികം അക്രമസംഭവങ്ങൾ ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ന്യൂനപക്ഷ സംഘടനയായ ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ പറഞ്ഞു.

ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന് കീഴിൽ സമാധാനം പുന:സ്ഥാപിക്കാൻ സാധിച്ചിട്ടില്ലെന്നും, ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ശേഷം തീവ്ര ഇസ്ലാമിസ്റ്റുകൾ തങ്ങൾക്കെതിരെ വലിയ രീതിയിൽ ആക്രമണം നടത്തുകയാണെന്നും ഹിന്ദു വിഭാഗക്കാർ പറയുന്നു. ബംഗ്ലാദേശിലെ അക്രമസംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശങ്ക അറിയിച്ചിരുന്നു. ഹസീനയെ പുറത്താക്കിയ ശേഷം ബംഗ്ലാദേശിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ജോ ബൈഡൻ അറിയിച്ചിരുന്നു. അതേസമയം ബംഗ്ലാദേശിൽ ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നും, ഇത് അത്യന്തം അപലപനീയമാണെന്നും ഡോണൾഡ് ട്രംപ് പറയുന്നു.

ഹിന്ദുക്കൾക്കെതിരെ വ്യാപകമായി കള്ളക്കേസുകൾ എടുക്കുന്നുണ്ടെന്നും, ഇത് അംഗീകരിക്കാനാകുന്നതല്ലെന്നും ഹിന്ദു സംഘടനകൾ അറിയിച്ചിട്ടുണ്ട്. രാഷ്‌ട്രീയപ്രേരിതമായി ഹിന്ദുക്കൾക്കെതിരെ രാജ്യദ്രോഹ കേസുകൾ എടുക്കുകയാണെന്നും ഇടക്കാല സർക്കാർ തീവ്ര ഇസ്ലാമിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇവർ പറയുന്നു. എന്നാൽ രാജ്യത്ത് ഹിന്ദുക്കൾക്കെതിരെ ഉണ്ടാകുന്നത് വർഗീയ സംഘർഷമല്ലെന്നും, അവാമി ലീഗിനെ പിന്തുണച്ചവർക്കെതിരെയുള്ള സ്വാഭാവിക പ്രതിഷേധമാണെന്നുമാണ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെ വാദം.

 

Tags: FEATURED2demanding protection from attacksHindu groupsPM Sheikh Hasinasecular government
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies