ഇതാണ് 'ബോർഡർ ഗേൾ', ലിപുലേഖ് പാസ് താണ്ടിയ ആദ്യ മോട്ടോർസൈക്ലിസ്റ്റ്; 2 വർഷത്തെ കഠിന പ്രയത്നം; അഭിമാനം ഈ വനവാസി യുവതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതാണ് ‘ബോർഡർ ഗേൾ’, ലിപുലേഖ് പാസ് താണ്ടിയ ആദ്യ മോട്ടോർസൈക്ലിസ്റ്റ്; 2 വർഷത്തെ കഠിന പ്രയത്നം; അഭിമാനം ഈ വനവാസി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 10:34 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ-ചൈന അതിർത്തിയിൽ 17,500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലിപുലേഖ് പാസ് കയറിയ ആദ്യ മോട്ടോർസൈക്കിൾ യാത്രികയെന്ന നേട്ടം കാഞ്ചൻ ഉ​ഗുരുസാൻഡിക്ക്. ഝാർഖണ്ഡ് സ്വദേശിയായ ഈ 32-കാരി വനവാസി യുവതിയാണ്. ഏറെ വെല്ലുവിളി നിറഞ്ഞ കൈലാസ് മാനസരോവർ റോഡിലൂടെ യാത്ര പൂർത്തിയാക്കിയത് അവളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെ ഫലമായാണ്.

ഡൽഹിയിൽ നിന്നാണ് കാഞ്ചൻ തന്റെ യാത്ര തുടങ്ങിയത്. ഉത്തരാഖണ്ഡിലെ പിത്തോര​ഗഡ് വഴി അവൾ മുന്നോട്ട് നീങ്ങി. തീർത്തും പ്രയാസമേറിയ ഭൂപ്രദേശങ്ങളിലൂടെയും ഉയർന്ന ആൾട്ടിറ്റ്യൂഡിലൂടെയും സഞ്ചരിച്ചാണ് അവൾ ലിപുലേഖ് പാസിലെത്തിയത്.

കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന പ്രയ്തനത്തിന്റെ ഫലമാണിതെന്ന് കാഞ്ചൻ പറയുന്നു. “ലിപുലേഖിൽ എത്താൻ കഴിഞ്ഞ 2 വർഷമായി ശ്രമിക്കുന്നുണ്ട്. എന്നാൽ ധാർചുലയ്‌ക്ക് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് രണ്ട് തവണ യാത്ര പകുതിയാക്കി മടങ്ങേണ്ടി വന്നു. ഇത് മൂന്നാമത്തെ ശ്രമമായിരുന്നു, അതിൽ വിജയിച്ചു.” കാഞ്ചൻ പറഞ്ഞു.

ബോർഡർ ​ഗേൾ അഥവാ അതിർത്തി പെൺകുട്ടി എന്നാണ് കാഞ്ചൻ അറിയപ്പെടുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ അതിർത്തികളിലൂടെ സഞ്ചരിക്കുകയും 22 ഹിമാലയൻ ചുരങ്ങൾ താണ്ടുകയും ചെയ്തിട്ടുണ്ട്.

അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികരുടെ മനോവീര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കാഞ്ചൻ ഭാരതത്തിന്റെ അതിർത്തികളിലൂടെ യാത്രകൾ തുടരുന്നത്. തന്റെ യാത്രകൾ മറ്റ് സ്ത്രീകളെ പ്രചോദിപ്പിക്കുമെന്നും അവൾ പ്രത്യാശിക്കുന്നു.

ഇന്ത്യ, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലായി സ്ഥിതിചെയ്യുന്ന ലിപുലേഖ് പാസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന മേഖലയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, തന്ത്രപരമായ നേട്ടം പരി​ഗണിച്ച് ചൈന അതിന്റെ വശങ്ങളിൽ റോഡുകൾ നിർമ്മിക്കുന്നുണ്ട്. ഇന്ത്യയുടെ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) അടുത്തിടെ ലിപുലേഖ് വരെ നീളുന്ന പാത നിർമിച്ചിരുന്നു. അതുവഴി ലിപുലേഖിലേക്കുള്ള യാത്ര സുരക്ഷിതമാവുകയും അടിയന്തരഘട്ടങ്ങളിൽ ഇന്ത്യൻ സൈന്യത്തിന് അതിവേഗം പ്രവേശനം ഉറപ്പാക്കുകയും ചെയ്തു.

ഇന്ത്യൻ തീർത്ഥാടകർ ടിബറ്റിലെ കൈലാസ പർവതത്തിൽ സ്ഥിതിചെയ്യുന്ന മാനസരോവറിൽ എത്തുന്നതിനായി നേപ്പാൾ വഴിയോ സിക്കിം വഴിയോ കാൽനടയായാണ് എത്താറുള്ളത്. ശ്രമകരമായ ഈ യാത്ര പലപ്പോഴും ആഴ്‌ചകളെടുത്ത് പൂർത്തിയാക്കേണ്ടി വരുന്ന പ്രയാസമേറിയ ട്രക്കിംഗ് അനുഭവം കൂടിയാണ്. ബിആർഒ നിർമിച്ച പുതിയ റോഡ് യാത്രയുടെ വെല്ലുവിളികൾ ലഘൂകരിക്കാൻ വലിയ തോതിൽ സഹായിച്ചിട്ടുണ്ട്.

Tags: jharkhandLipulekh passKanchan UgursandiBorder Girl
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies