സമ്പൂർണ്ണ വാരഫലം: 2024 നവംബർ 03 മുതൽ നവംബർ 09 വരെയുള്ള (1200 തുലാം 18മുതൽ തുലാം 24 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 നവംബർ 03 മുതൽ നവംബർ 09 വരെയുള്ള (1200 തുലാം 18മുതൽ തുലാം 24 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 02:50 pm IST
Facebook
Twitter
WhatsAppTelegram

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

വാരം തുടക്കം സ്ത്രീവിഷയങ്ങളിൽ പ്രശ്നം രൂക്ഷമാകുകയും അപവാദം, മാനഹാനി, പണനഷ്ടം എന്നിവ ഉണ്ടാകും. അസുഖങ്ങൾ മൂർച്ഛിക്കുമെങ്കിലും രോഗശാന്തി ലഭിക്കും. ദമ്പതികൾ തമ്മിൽ നിസ്സാരമായ പ്രശ്നത്തിന്റെ പേരിൽ അകലച്ച ഉണ്ടാവും. അമിതമായ ആഡംബരപ്രിയത്വo കാരണം വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാവുകയും അതുവഴി ധനക്ലേശത്തിന് ഇടയാക്കുകയുംചെയ്യും. വാരം മധ്യത്തോടു കൂടി പ്രശ്നങ്ങൾ കുറയും. ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ ലഭിക്കുവാനോ പ്രിയപ്പെട്ടവരുടെ കൈയ്യിൽ നിന്നും ആടായാഭരണങ്ങൾ ലഭിക്കുകയോ ചെയ്യും. അപ്രതീക്ഷിതമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം യാത്രകൾ പോകാനും അവസരം ഉണ്ടാവും. ജീവിതത്തിൽ ചില തിരിച്ചറിവുകൾ വരുന്ന സമയമാണ്.

 

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

വളരെ വേണ്ടപ്പെട്ട ആളുകളെ കണ്ടുമുട്ടാനും അവരോടൊപ്പം ആഘോഷവേളകളിൽ നിറസാന്നിധ്യം ആകുവാനും അവസരം ഉണ്ടാവും. കുടുംബത്തിൽ അഭിവൃദ്ധി, ദാമ്പത്യ ഐക്യം, ബന്ധുജനസമാഗമം എന്നിവ പ്രതീക്ഷിക്കാം. പുതിയ സുഹൃത്തുക്കളെ കിട്ടുവാനുള്ള ഭാഗ്യം ഉണ്ട് എന്നാൽ പെൺ സുഹൃത്തുക്കളെ പരിചയപ്പെടുമ്പോൾ സൂക്ഷിക്കുക. ചതി , വഞ്ചന എന്നിവ ഉണ്ടാകുവാനും അപവാദം കേൾക്കുക, പണനഷ്ടം എന്നിവ ഉണ്ടാകുവാനും സാധ്യതയുണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകൾ വഴിമാറി സഞ്ചരിക്കുവാനുള്ള സാഹചര്യം ഉണ്ടാവും. മേലധികാരിയിൽ നിന്നും പ്രശംസ ലഭിക്കുവാനോ അവാർഡ് ലഭിക്കുവാനോ സാഹചര്യം ഉണ്ടാവും. തൊഴിൽ ക്ലേശങ്ങൾ കുറയുകയും പുതിയ ചില സ്ഥാനങ്ങൾ അലങ്കരിക്കുവാനും സാധിക്കും.

 

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ഉണ്ടാവും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കു പേരും പ്രശസ്തിയും വർദ്ധിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുകയും സർക്കാർ ജോലി ലഭിക്കുകയോ ചെയ്യും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ഒപ്പം പ്രവർത്തിക്കുകയും ചെയ്താൽ നടക്കുന്ന കാലം കൂടിയാണ്. ഏറ്റവും വേണ്ടപ്പെട്ടവരുമായി ഒത്തുചേരുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സമയം ഉണ്ടാവും. വാരം അവസാനം സ്ത്രീകൾ മൂലം അപവാദം കേൾകുവാനോ പണം നഷ്ടപെടുവാനോ ഇടയാകും. ധനപരമായി ഇടപെടുമ്പോൾ വളരെ അധികം ശ്രദ്ധയും പക്വതയും കാണിച്ചില്ലെങ്കിൽ പലപ്രകാരത്തിലുള്ള നഷ്ടങ്ങളും ഉണ്ടാവും.

 

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

വാരത്തിന്റെ തുടക്കം ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടുന്ന സമയമാണ്. അനാവശ്യമായ അപവാദങ്ങളോ അപമാനങ്ങളോ നേരിടേണ്ടി വരും. അലച്ചിൽ, ഭാഗ്യഹാനി. കുടുംബത്തിൽ അയല്പക്കക്കാരോ സ്വന്തം ആളുകളോ മൂലം പ്രശ്നങ്ങൾ ഉണ്ടാവും. മനോരോഗങ്ങൾ ഉള്ളവർ കൃത്യ സമയത്തു മരുന്നുകൾ കഴിക്കുവാൻ ശ്രെദ്ധിക്കുക. ജലത്തിൽ നിന്നും അപകടങ്ങൾ ഉണ്ടാവാം. എന്നാൽ വാരമധ്യത്തോടു കൂടി തൊഴിൽ ഇടങ്ങളിൽ ഉയർച്ചയും പേരും ലഭിക്കും. സ്വന്തമായി പദ്ധതികൾ ഉണ്ടാവുകയും അതിൽ വിജയിക്കുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള ലോൺ അപേക്ഷിച്ചവർക്ക് അതിനുള്ള അനുമതി ലഭിക്കും. ബന്ധുജനസമാഗമം , ഭക്ഷണ സുഖം, ദാമ്പത്യ ഐക്യം എന്നിവ പ്രതീക്ഷിക്കാം.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).

Weekly Prediction By Jayarani E.V

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies