ഭീകരരെ കൊല്ലേണ്ട, പകരം പിടികൂടി ചോദ്യം ചെയ്താൽ മതിയെന്ന് ഫാറൂഖ് അബ്ദുള്ള; ചുട്ട മറുപടി നൽകി ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരരെ കൊല്ലേണ്ട, പകരം പിടികൂടി ചോദ്യം ചെയ്താൽ മതിയെന്ന് ഫാറൂഖ് അബ്ദുള്ള; ചുട്ട മറുപടി നൽകി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 02:53 pm IST
Facebook
Twitter
WhatsAppTelegram

ശ്രീ​ന​ഗർ: ഭീകരരെ വധിക്കരുതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ഭീകരരെ കൊല്ലുന്നതിന് പകരം പിടികൂടണം. ഭീകരരെ ചോദ്യം ചെയ്യുന്നത് ആക്രമണങ്ങൾക്ക് പദ്ധതിയിടുന്ന വിശാലമായ ശൃംഖലകളെക്കുറിച്ചുള്ള വിവരങ്ങൾ‌ നൽകുമെന്നാണ് ഫാരൂഖ് അബ്ദുള്ളയുടെ വാദം.

ബുദ്​ഗാം ഭീകരാക്രമണത്തിൽ അന്വേഷണം വേണമെന്നും ജമ്മു കശ്മീർ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്നുള്ള സംശയവും അദ്ദേ​ഹം പ്രകടിപ്പിച്ചു. സർക്കാർ അധികാരത്തിലേറിയിട്ടും ഇത്തരം സംഭവങ്ങൾ തുടരുന്നതിന് പിന്നിലെ കാരണം ‌അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിൽ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പാകിസ്താന് പങ്കുണ്ടോ, കുറ്റപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അന്വേഷണം വേണമെന്ന് മാത്രമേ പ്രതികരിക്കുന്നുള്ളൂവെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ജമ്മുവിലെ മുതിർന്ന നേതാവിന്റെ പരാമർശം വൻ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.

ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ ബിജെപി രം​ഗത്ത് വന്നു. പാകിസ്താനാണ് ഭീകര പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും അതിർത്തിയിലേക്ക് ഇരച്ചെത്തുന്നവർ പാക് ഭീകരരാണെന്ന് ഫാറൂഖ് അബ്ദുള്ളയ്‌ക്കെന്നല്ല എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ഇനി എന്താണ് ഇതിൽ അന്വേഷിക്കേണ്ടതെന്നും ജമ്മു കശ്മീർ ബിജെപി അദ്ധ്യക്ഷൻ രവീന്ദ്രർ റെയ്ന വിമർശിച്ചു. എല്ലാവരും നമ്മുടെ സൈന്യത്തെയും പൊലീസിനെയും സുരക്ഷാ സേനയെയും പിന്തുണയ്‌ക്കണം. മനുഷ്യരാശിയുടെ ശത്രുക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

ബുദ്​ഗാം ഭീകരാക്രമണം ഉത്സവ വേളയിൽ ആശങ്ക സൃഷ്ടിക്കാനായി നടത്തിയ ഭീരുത്വമായ ആക്രമണമാണെന്ന് ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കവിന്ദർ ​ഗുപ്ത അപലപിച്ചിരുന്നു. പാക് നിർദ്ദേശം അനുസരിച്ച് ഇന്ത്യയിൽ പ്രവർത്തിക്കുന്നവരുണ്ട്. ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വെള്ളിയാഴ്ചയാണ് ബുദ്​ഗാം ജില്ലയിൽ രണ്ട് പേർക്ക് നേരെ ഭീകരർ വെടിയുതിർത്തത്. പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പ്രദേശം സൈന്യം വളഞ്ഞ് തിരച്ചിൽ‌ നടത്തിയിരുന്നു. ഇന്ന് രാവിലെ ശ്രീന​ഗറിലെ ഖൻയാർ മേഖലയിലും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായിരുന്നു.

Tags: BJPFarooq Abdullahterrorists shouldn't be killed
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies