തണുപ്പായാൽ പിന്നെ മൂക്കടപ്പും ജലദോഷവുമൊക്കെ സാധാരണയാണ്. പെട്ടെന്നുള്ള കാലാവസ്ഥ മാറ്റവും ചിലരിൽ മൂക്കടപ്പും മൂക്കൊലിപ്പുമൊക്കെ വരുത്തുന്നു. അലർജിയുടെ ഭാഗമായും മൂക്കൊലിപ്പ് വരാം. മൂക്കിന്റെ പാലത്തിലുണ്ടാകുന്ന വീക്കമാണ് മൂക്കടപ്പിന് പിന്നിൽ. ഇത് ചുമയ്‌ക്ക് ജലദോഷതച്തിനും കാരണമാകുന്ന കഫം വർദ്ധിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. പെട്ടെന്നുണ്ടാകുന്ന മൂക്കടപ്പും മൂക്കൊലിപ്പും തടയാൻ പ്രതിവിധികളുമുണ്ട്.. അവയിൽ ചിവത് ഇതാ..
- അതിരാവിലെ വെളുത്തുള്ളി അല്ലിയോ നീരോ സൂപ്പോ കഴിക്കുന്നത് മൂക്കടപ്പ് അകറ്റാൻ സഹായിക്കും. പ്രശ്നം പൂർണമായും മാറഖും വരെ എല്ലാ ദിവസവും ഇത് ചെയ്യണം.
- ഇഞ്ചി ഇട്ട ചായ കുടിക്കുന്നത് വീക്കം കുറയ്‌ക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. സൈനസുകൾ വൃത്തിയാക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആൻ്റി വൈറൽ ഗുണങ്ങൾ ഇഞ്ചിയിലുണ്ട്.
- ഭക്ഷണത്തിൽ ചുവന്ന മുളക് ഉപയോഗിക്കുന്നത് മൂക്കൊലിപ്പിനെ തടയുമെന്നാണ് പറയുന്നത്. ഇത് മൂക്കൊലിപ്പ് മാറ്റി, മൂക്ക് തുറക്കുകയും, മൂക്കിൽ അടിഞ്ഞുകൂടിയ കഫം പുറന്തള്ളുകയും ചെയ്യും.
- യൂക്കാലിപ്റ്റസ് എണ്ണയും മൂക്കൊലിപ്പ് മാറാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആവി പിടിക്കുന്ന വെള്ളത്തിൽ ചേർക്കുന്നതിന് പുറമേ കോട്ടൻ തുണിയിൽ അൽപമൊഴിച്ച് ശ്വസിക്കാവുന്നതാണ്. തലയണയ്‌ക്കരികിൽ ഇത് വയ്‌ക്കുന്നതും നല്ലതാണ്.
- ചെറുചൂടുള്ള പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുക. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ മൂക്കടപ്പ് തടയും. വീക്കം കുറച്ച് നാസികദ്വാരങ്ങളെ ശമിപ്പിക്കും.
- നാസികദ്വാരത്തിലെ കഫം ഇല്ലാതാക്കാൻ സഹായിക്കുന്നതിലൊന്നാണ് ആപ്പിൾ സിഡർ വിനാഗിരി. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു ടേബിൾസ്പൂൺ തേൻ ചേർത്ത്, അതിലേക്ക് ആപ്പിൾ സിഡർ വിനാഗിരി രണ്ട് ടേബിൾസ്പൂൺ ചേർത്ത് ദിവസവും കഴിക്കുക.
- പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന തുളസിയിട്ട് ചായ കുടിക്കുക. ശ്വസന ആരോഗ്യത്തിന് ഗുണം ചെയ്യും.
- ആവി പിടിക്കുന്നതും മൂക്കൊലിപ്പ് തടയും. നാസികദ്വാരം തുറക്കാൻ ആവി പിടിക്കുന്നത് സഹായിക്കും. ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്.















