മുനമ്പം വഖഫ് അധിനിവേശം : മുസ്‌ളീം സംഘടനകളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി കെ സി ബി സി ജാഗ്രതാ കമ്മീഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുനമ്പം വഖഫ് അധിനിവേശം : മുസ്‌ളീം സംഘടനകളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി കെ സി ബി സി ജാഗ്രതാ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 02:11 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : മുനമ്പത്തെ പാവപ്പെട്ട മനുഷ്യർ വില നൽകി വാങ്ങിയ ഭൂമി തട്ടിയെടുക്കാൻ വഖഫ് ബോർഡ് ശ്രമിക്കുന്ന വിഷയത്തിൽ ഇസ്ലാമിക സംഘടനകൾ പുലർത്തുന്ന ഇരട്ടത്താപ്പ് തുറന്നു കാട്ടി കെ സി ബി സി ജാഗ്രതാ കംമീഷന്റെ വിശദീകരണ കുറിപ്പ്. അവരുടെ ഫേസ്‌ബുക്ക് പേജിലാണ് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI പുറപ്പെടുവിച്ചിരിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

“മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് ഒരു മുസ്ളീം സംഘടനയും അവകാശപ്പെടുന്നില്ലെന്നും മുനമ്പം സ്വദേശികൾക്ക് നീതി നടപ്പാക്കണമെന്നാണ് എല്ലാവരും ഒന്നുപോലെ ആഗ്രഹിക്കുന്നതെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സംസാരിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. അതേ നിലപാട് തന്നെ പലപ്പോഴായി ഭരണകക്ഷി നേതാക്കളും ആവർത്തിക്കുന്നുണ്ട്. എന്നാൽ, ഇതിന് തികച്ചും വിരുദ്ധമായ നിലപാട് ചില മുസ്ലീം സംഘടനകളും വഖഫ് ബോർഡും ആവർത്തിച്ചിരിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ട്.” കുറിപ്പ് പറയുന്നു

മുസ്ളീം സംഘടനകളുടെ വിരുദ്ധാഭിപ്രായങ്ങളെ അക്കമിട്ടു പൊളിച്ചു കാട്ടുന്ന ലേഖനത്തിലെ ഭാഗം ഇങ്ങിനെയാണ്‌.

“മുസ്ളീം സർവീസ് സൊസൈറ്റിയുടെ സ്റ്റേറ്റ് കമ്മിറ്റി, മുനമ്പം ഭൂമിക്ക് മേലുള്ള വഖഫ് അവകാശവാദം അവർത്തിച്ചുകൊണ്ട് പ്രസ്താവന പ്രസിദ്ധീകരിച്ചത് ഒക്ടോബർ 31 നാണ്. അതേ അവകാശവാദം പിഡിപിയും എസ്ഡിപിഐയും പോലുള്ള സംഘടനകൾ ആവർത്തിക്കുകയുണ്ടായി. ഏതാനും ദിവസങ്ങൾക്കുമുമ്പ്‍ മുനമ്പത്തെ ഭൂസംരക്ഷണ സമിതി പ്രതിനിധികൾ ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദുറഹിമാനെ സന്ദർശിച്ചപ്പോൾ അവർക്കുമുന്നിൽ അദ്ദേഹവും ആവർത്തിച്ചത് മുനമ്പത്തേത് വഖഫ് ഭൂമിയെന്ന അവകാശവാദമാണ്. ഈ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങൾ, പ്രത്യേകമായി, മീഡിയ വൺ ചാനൽ ഒക്ടോബർ 31 ന് നടത്തിയ ചർച്ചയിൽ ആദ്യന്തം സ്ഥാപിക്കാൻ ശ്രമിച്ചതും ഇതേ ആശയമാണ്. മുനമ്പം നിവാസികളുടെ പൂർവ്വികർ ഒരു നൂറ്റാണ്ടിന് മുമ്പുമുതൽ അവിടെ ജീവിച്ചിരുന്നവരാണെന്ന വസ്തുത നിലനിൽക്കെ, ഇപ്പോൾ അവകാശവാദം ഉന്നയിച്ചിരിക്കുന്നവർ സ്ഥലം കയ്യേറ്റക്കാരാണ് എന്നാണ് ചർച്ചയിലെ പ്രധാന പ്രഭാഷകൻ പറഞ്ഞുവച്ചത്. ചുരുക്കം ചില സാധാരണക്കാർ കഴിഞ്ഞാൽ എറിയപങ്ക് ഭൂമിയും ഭൂ – റിസോർട്ട് മാഫിയകളുടെ കയ്യിലാണെന്ന പച്ചക്കള്ളവും ചിലർ മാധ്യമങ്ങളിലൂടെ ആവർത്തിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെ വഖഫ് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ വഖഫ് ബോർഡ് എടുത്ത നിലപാട് ‘മുനമ്പത്തെത് വഖഫ് ഭൂമി തന്നെയാണെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നു’മാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള ചന്ദ്രിക ദിനപത്രം പോലും മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നല്കിയിരുന്നു. ഈ വിവാദങ്ങൾക്കിടയിൽ ചങ്ങനാശ്ശേരി മഹല്ല് കമ്മിറ്റി ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ പ്രസ്താവനയിൽ ക്രൈസ്തവ സ്ഥാപനങ്ങളും സഭകളുടെ സ്വത്തുക്കളും നിയന്ത്രിക്കാൻ സർക്കാർ സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിരുന്നു. ഇത്തരത്തിലുള്ള അതിരുകടന്ന അഭിപ്രായപ്രകടനങ്ങളും നിലപാടുകളിലെ വൈരുദ്ധ്യവും സാമൂഹികഐക്യം നഷ്ടപ്പെടുത്തുകയും പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയും പരിഹാരം ദുഷ്കരമാക്കുകയും ചെയ്യും.”

ലേഖനത്തിന്റെ പൂർണ്ണ രൂപം വായിക്കാം

ഭൂമിയുടെമേൽ ഏകപക്ഷീയമായി അവകാശവാദം ഉന്നയിക്കുന്നതു നിമിത്തം ജനങ്ങൾ തെരുവിലേക്കിറങ്ങാൻ നിർബ്ബന്ധിതരാവുന്ന സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ തിരുത്തലുകൾ നിലവിലുള്ള വഖഫ് നിയമത്തിൽ ഉണ്ടാകണമെന്ന നിലപാടും കേരളകത്തോലിക്കാ സഭ വ്യക്തമാക്കിയിട്ടുണ്ട് എന്ന് ലേഖനം അടിവരയിട്ടുറപ്പിക്കുന്നു.

Tags: KCBC Jagratha CommissionMunambam Waqf Issue
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies