എരുമേലിയിലെ കൊള്ള വില; അയ്യപ്പന്മാരെ പിഴിയുന്നത് തുടരാൻ എരുമേലി ജമാഅത്ത്; വില ഏകീകരണം വൈകിപ്പിക്കാൻ നീക്കം, പ്രതിഷേധിക്കുമെന്ന് ഹൈന്ദവ സംഘടനകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എരുമേലിയിലെ കൊള്ള വില; അയ്യപ്പന്മാരെ പിഴിയുന്നത് തുടരാൻ എരുമേലി ജമാഅത്ത്; വില ഏകീകരണം വൈകിപ്പിക്കാൻ നീക്കം, പ്രതിഷേധിക്കുമെന്ന് ഹൈന്ദവ സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 12:59 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: എരുമേലിയിലെ വില ഏകീകരണം വൈകിപ്പിക്കാൻ നീക്കം. എരുമേലി ജമാഅത്ത് ആണ് എതിർപ്പുമായി രം​ഗത്തു വന്നിരിക്കുന്നത്. വില ഏകീകരണം നടപ്പിലാക്കിയാൽ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നാണ്  ജമാഅത്തിന്റെ വിശദീകരണം. സ്ഥിതി തുടർന്നാൽ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ഹൈന്ദ​വ സംഘടനകൾ അറിയിച്ചു.

അയ്യപ്പന്മാർ നേരിടുന്ന വലിയ വെല്ലുവിളിയാണ് എരുമേലിയിലെ വില. തോന്നും വിധത്തിലാണ് ആചാരാനുഷ്ഠാനങ്ങൾക്കായി ഉപയോ​ഗിക്കുന്ന വസ്തുക്കളുടെ വില. പേട്ട തുള്ളലിന് ഉപയോ​ഗിക്കുന്ന കച്ച, ​ഗദ, വാൾ തുടങ്ങിയ വസ്തുക്കൾക്കാണ് കൊള്ളവില ഈടാക്കുന്നത്. ഇരട്ടിയിലേറെ തുകയാണ് ഈടാക്കുന്നത്.

അയ്യപ്പന്മാരെ കൊള്ളയടിക്കുന്ന സമീപനത്തിന് അറുതി വരണമെന്നും വില ഏകീകരണം നടപ്പാക്കണമെന്ന് വർഷങ്ങളായി ഹൈന്ദവ സംഘടനകൾ ആവശ്യപ്പെടുന്ന കാര്യമാണ്. ഇത്തവണ ദേവസ്വം മന്ത്രി വിഎൻ വാസവൻ വില ഏകീകരണം നടത്തുമെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ അവലോകന യോ​ഗത്തിന് മുന്നോടിയായി എരുമേലിയിൽ മന്ത്രി വാസവന്റെ നേതൃത്വത്തിൽ യോ​ഗം ചേർന്നിരുന്നു. ഈ യോ​ഗത്തിലാണ് ഹൈന്ദവ സംഘടനകൾ ആവശ്യം ഉന്നയിച്ചത്.

കോട്ടയം ആർടിഒയെ ഇതിന്റെ തുടർ നടപടികൾക്കായി ചുമതലപ്പെടുത്തിയിരുന്നു. വിവിധ വകുപ്പുകളുടെയും വ്യാപാരികളുടെയും ബന്ധപ്പെട്ടവരുടെയും യോ​ഗം വിളിച്ച് ചർച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന യോ​ഗത്തിലാണ് എരുമേലി ജമാത്ത് എതിർപ്പ് പ്രക‍ടിപ്പിച്ചത്.

എരുമേലിയിലെ ഭൂരിഭാ​ഗം ഭൂപ്രദേശവും വ്യാപാര സ്ഥാപനങ്ങളും ജമാത്തിന് കീഴിലാണ്. വർഷാവർഷം ലേലത്തിന് കൊടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ എരുമേലിയിലുള്ള വ്യാപാരസ്ഥാപനങ്ങളെല്ലാം നേരത്തെ തന്നെ വലിയ തുകയ്‌ക്ക് ലേലത്തിൽ പോയെന്നാണ് എരുമേലി ജമാത്ത് പറയുന്നത്. വില ഏകീകരണം നടപ്പിലാക്കിയാൽ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നും അവർ അറിയിച്ചു. നാളെ ചേരാനിരിക്കുന്ന യോ​ഗത്തിലും സമാനമായ രീതിയിലുള്ള തീരുമാനം സ്വീകരിക്കുകയാണെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഹൈന്ദവ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.

Tags: ERumeliErumeli Jamat
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies