യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ മുന്നേറി ട്രംപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ മുന്നേറി ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 06:33 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ പ്രകാരം ഇന്റ്യാന, കെന്റക്കി, ഫ്‌ളോറിഡ എന്നിവിടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ആണ് ലീഡ് ചെയ്യുന്നത്. ഇന്റ്യാനയും കെന്റക്കിയും പൊതുവെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് അനുകൂലമായി നിൽക്കുന്ന സംസ്ഥാനങ്ങളാണ്.

11 ഇലക്ടറൽ വോട്ടുകളുള്ള ഇന്റ്യാനയിൽ ആറ് ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ട്രംപിന് 63.1 ശതമാനം വോട്ടുകളും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ കമലാ ഹാരിസിന് 35.8 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. 2020ൽ ട്രംപിന് ഇവിടെ നിന്ന് 57 ശതമാനം വോട്ടുകളും, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായിരുന്ന ജോ ബൈഡന് 41 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. കെന്റക്കിയിൽ എട്ട് ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഉള്ളത്. ഇവിടെ 3 ശതമാനം വോട്ടുകളാണ് എണ്ണിയത്. ട്രംപിന് 66.8 ശതമാനം വോട്ടുകളും കമലാ ഹാരിസിന് 32.1 ശതമാനം വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. 2020ൽ ട്രംപിന് അനുകൂലമായി നിന്ന സംസ്ഥാനമാണിത്. അന്ന് 62.1 ശതമാനം വോട്ട് ട്രംപിനും, 36.2 ശതമാനം വോട്ട് ജോ ബൈഡനുമാണ് ലഭിച്ചത്.

ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 5.30ഓടെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. രണ്ട് സ്ഥാനാർത്ഥികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് അഭിപ്രായ സർവ്വേകൾ പറയുന്നത്. പെൻസിൽവാനിയ, അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോലിന, വിസ്‌കോൺസിൻ എന്നീ സ്വിങ് സ്റ്റേറ്റുകളിലും കനത്ത പോരാട്ടമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ നോർത്ത് കരോലിനയിലും ജോർജിയയിലുമാണ് ആദ്യം വോട്ടെടുപ്പ് പൂർത്തിയാകുന്നത്. അടുത്ത വർഷം ജനുവരി ആറിന് നടക്കുന്ന ഔദ്യോഗിക ഫലപ്രഖ്യാപനത്തിലൂടെ അമേരിക്കയുടെ 47ാമത് പ്രസിഡന്റ് ആരായിരിക്കുമെന്ന് അറിയാനാകും.

അതേസമയം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയും ഗർഭച്ഛിദ്രവുമെല്ലാം തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്ന പ്രധാന വിഷയങ്ങളാണെന്ന് എക്‌സിറ്റ് പോളുകൾ പറയുന്നു. സിബിഎസ് ന്യൂസ് നടത്തിയ സർവേ പ്രകാരം 10ൽ 6 പേരും ജനാധിപത്യമാണ് വോട്ട് നൽകുന്നതിൽ പ്രധാന ഘടകമായി പരിഗണിക്കുന്നത്. അഞ്ച് ശതമാനത്തോളം വോട്ടർമാർ ഗർഭച്ഛിദ്രം എന്ന വിഷയത്തെ പരിഗണിക്കുന്നുണ്ട്. പത്തിൽ ഒരാൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്കാണ് മുൻഗണന നൽകുന്നതെന്നും സർവേ പറയുന്നു.

Tags: donald trumpkamala harrisRed states of IndianaKentucky and Floridaswing or battleground states
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies