മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിത്വ പരിശോധനയ്‌ക്ക് സഹായിക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഒന്നോ രണ്ടോ ഘടകങ്ങൾ ആളുകൾ പലപ്പോഴും വ്യത്യസ്തമായാണ് കാണുന്നത്. ഒരു വ്യക്തി ആദ്യം കാണുന്നതിനെ ആശ്രയിച്ച് അവരുടെ ഒളിഞ്ഞിരിക്കുന്നതോ പലപ്പോഴും അറിയപ്പെടാത്തതോ ആയ വ്യക്തിത്വ സവിശേഷതകൾ മനസിലാക്കാൻ കഴിയും. ചുവടെയുള്ള ചിത്രത്തിൽ ഓറഞ്ച് നിറത്തിൽ തിളങ്ങുന്ന മധ്യഭാഗവും വശങ്ങളിൽ രണ്ട് തള്ളവിരലുകളും കാണാൻ സാധിക്കും. നിങ്ങൾ ഇതിൽ ഏതാണ് ആദ്യം കണ്ടത്?
1. ചിത്രത്തിൽ മധ്യഭാഗത്ത് തിളങ്ങുന്ന ഓറഞ്ച് നിറമാണ് ആദ്യം കണ്ടതെങ്കിൽ
അതിനർത്ഥം നിങ്ങൾ സ്വാർത്ഥ താല്പര്യങ്ങൾ കൂടുതലുള്ള വ്യക്തിയാണെന്നാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ എല്ലാ കാര്യങ്ങളും നിങ്ങൾ സ്വയം ചെയ്യുന്നു. മാത്രമല്ല സ്വന്തം സന്തോഷങ്ങൾക്കായിരിക്കും ഇവരുടെ പ്രഥമ പരിഗണന. എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ വളരെ ഉത്തരവാദിത്വം പുലർത്തുന്ന സമീപനമായിരിക്കും നിങ്ങളുടേത്. മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ തലയിടാൻ ആഗ്രഹിക്കുന്നവരല്ല. അതുകൊണ്ടുതന്നെ സമാധാനവും സംതൃപ്തവുമായ ജീവിതം നയിക്കാൻ നിങ്ങൾക്കാകും.
2. ചിത്രത്തിലെ കറുത്ത തള്ളവിരലുകളാണ് ആദ്യം കണ്ടതെങ്കിൽ
അതിനർത്ഥം നിങ്ങളൊരു പരോപകാരിയാണെന്നാണ്. മറ്റുള്ളവരോട് സഹാനുഭൂതിയുള്ളവരായിരിക്കും. സ്വന്തം ആവശ്യങ്ങൾ മാറ്റിവച്ച് മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് നിങ്ങൾ പ്രഥമ പരിഗണന നൽകും. അവരെ സഹായിക്കുന്നതിലൂടെയാണ് ഇത്തരക്കാർ സന്തോഷം കണ്ടെത്തുന്നത്. എന്നാൽ പലപ്പോഴും ഇത് വിഷമകരമായ അനുഭവങ്ങൾക്കും കാരണമായേക്കാം . ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും നഷ്ടപ്പെടാനും ഈ സ്വഭാവ സവിശേഷത കാരണമാകാം.