"ജയിച്ചാൽ മണ്ഡലത്തിലെ യുവാക്കളുടെ വിവാഹം നടത്തും": വിചിത്ര വാഗ്ദാനവുമായി എൻസിപി (ശരദ് പവാർ) സ്ഥാനാർത്ഥി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ജയിച്ചാൽ മണ്ഡലത്തിലെ യുവാക്കളുടെ വിവാഹം നടത്തും”: വിചിത്ര വാഗ്ദാനവുമായി എൻസിപി (ശരദ് പവാർ) സ്ഥാനാർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 12:38 pm IST
Facebook
Twitter
WhatsAppTelegram

ഛത്രപതി സാംബാജിനഗർ: തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ മണ്ഡലത്തിലെ യുവാക്കളുടെയെല്ലാം വിവാഹം നടത്താമെന്ന് എൻസിപി (ശരദ് പവാർ) സ്ഥാനാർത്ഥി. മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലെ പാർളി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന എൻസിപി (ശരദ് പവാർ) സ്ഥാനാർത്ഥി രാജെസാഹബ് ദേശ്മുഖിന്റെതാണ് ഈ വിചിത്ര വാഗ്ദാനം. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വിവാഹത്തിന്റെ കാര്യം വരുമ്പോൾ പാർളിയിലെ യുവാക്കൾക്ക് ജോലിയുണ്ടോ ബിസിനസുണ്ടോ എന്നറിയാൻ ആണ് ആളുകൾക്ക് താല്പര്യം. അങ്ങനെ വരുമ്പോൾ ബാച്ചിലേഴ്‌സ് നിസഹായരാണ്. അതിനാൽ തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ പാർളി മണ്ഡലത്തിലെ യുവാക്കളെ വിവാഹം കഴിപ്പിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം.

സ്ഥാനാർത്ഥിയുടെ വാഗ്ദാനത്തെ ന്യായീകരിച്ച് എൻസിപിയുടെ (ശരദ് പവാർ) മുഖ്യ വക്താവ് അങ്കുഷ് കാക്ഡെ രംഗത്തെത്തി. യുവാക്കളെ സഹായിക്കാൻ നേതാക്കൾ വാഗ്ദാനം നൽകുന്നതിൽ തെറ്റൊന്നുമില്ല. സമൂഹ വിവാഹങ്ങൾ നടത്തിയും അല്ലാതെയും ആവശ്യക്കാരെ സഹായിക്കാമെന്നാണ് അങ്കുഷിന്റെ നിലപാട്. നവംബർ 20 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപിയുടെ (അജിത്ത് പവാർ) സിറ്റിംഗ് എംഎൽഎയും ക്യാബിനറ്റ് മന്ത്രിയുമായ ധനഞ്ജയ് മുണ്ടെയ്‌ക്കെതിരെയാണ് രാജെസാഹബ് ദേശ്മുഖ് മത്സരിക്കുന്നത്.

 

Tags: marriageyouthMaharashtra Assembly ElectionNCP(SP) CandidateRajesaheb Deshmukh
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies