"വളരെ സന്തോഷം"; കൊലപാതകവും ബലാത്സംഗവും പോലുളള കുറ്റങ്ങൾക്ക് പോലും ജാമ്യം അനുവദിക്കുന്നുണ്ട്; ദിവ്യയ്ക്ക് നീതി നിഷേധിക്കാൻ പാടില്ലെന്ന് പികെ ശ്രീമതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“വളരെ സന്തോഷം”; കൊലപാതകവും ബലാത്സംഗവും പോലുളള കുറ്റങ്ങൾക്ക് പോലും ജാമ്യം അനുവദിക്കുന്നുണ്ട്; ദിവ്യയ്‌ക്ക് നീതി നിഷേധിക്കാൻ പാടില്ലെന്ന് പികെ ശ്രീമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 12:58 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പിപി ദിവ്യയ്‌ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ പികെ ശ്രീമതി നടത്തിയ പ്രതികരണം ചർച്ചയാകുന്നു. കൊലപാതകവും ബലാത്സംഗവും പോലുളള കുറ്റങ്ങൾക്ക് പോലും ജാമ്യം അനുവദിക്കുന്നുണ്ടെന്നും ദിവ്യയ്‌ക്ക് നീതി നിഷേധിക്കാൻ പാടില്ല, ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമെന്നും ആയിരുന്നു ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അദ്ധ്യക്ഷയായ പികെ ശ്രീമതിയുടെ പ്രതികരണം. ഒരു സ്വകാര്യ ചാനലിനോട് നടത്തിയ പ്രതികരണത്തിലാണ് പികെ ശ്രീമതിയുടെ മറുപടി.

‘വളരെ സന്തോഷമുണ്ട് ജാമ്യം കിട്ടിയതിൽ. ജാമ്യം ഇത്തവണ കിട്ടും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിച്ചത്. കാരണം കഴിഞ്ഞ കുറച്ച് ദിവസമായി അവൾ ജയിലിൽ കിടക്കുകയാണ്. മനപ്പൂർവ്വമല്ലാത്ത നിർഭാഗ്യകരമായ സംഭവമെന്ന് മാത്രമേ അതിനെ പറയാൻ പറ്റു. ദിവ്യയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിൽ മനപ്പൂർവ്വം ഉണ്ടായിട്ടുളളതല്ല’.

‘കുറച്ച് ദിവസങ്ങളായി ജയിലിൽ കിടക്കുന്ന ദിവ്യയ്‌ക്ക് ഇപ്പോഴും ജാമ്യം കിട്ടിയില്ലെങ്കിൽ വലിയ ഒരു വിഷമം ഉണ്ടായേനെ. ഏതൊരാൾക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല. ദിവ്യയ്‌ക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല. ഈ വിധി സന്തോഷം തരുന്നതാണ്. ഏത് ഭീകരമായ കുറ്റത്തിനും, മനപ്പൂർവ്വം ചെയ്തിട്ടുളള കൊലപാതകം, ബലാത്സംഗം പോലുളള കുറ്റങ്ങൾക്ക് പോലും ജാമ്യം അനുവദിക്കുന്നുണ്ടെന്നത് മറക്കാൻ പാടില്ല. ചെയ്യണമെന്ന് വിചാരിച്ച് ചെയ്തതല്ല എഡിഎം ആത്മഹത്യ ചെയ്തത് ഏറ്റവും നിർഭാഗ്യകരമായി പോയി’ പികെ ശ്രീമതി പറഞ്ഞു.

ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പാർട്ടി പരിശോധിച്ച് അപാകതകൾ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ഉണ്ടായത്. ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പാർട്ടി തയ്യാറായിരുന്നു. കഴിഞ്ഞ ഏതാനും തവണ ജാമ്യം നിഷേധിച്ചു അന്നൊന്നും ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം. ദിവ്യയ്‌ക്ക് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. പത്തനംതിട്ടയിലെ സിപിഎം നേതൃത്വവും ഇത നിലപാടിലാണ്. എന്നാൽ ദിവ്യയെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്‌ക്കുന്ന സമീപനമാണ് കണ്ണൂരിലെ പാർട്ടി നേതൃത്വം സ്വീകരിക്കുന്നത്.

കണ്ണൂർ കളക്ടറേറ്റിൽ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച തന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ എത്തി പിപി ദിവ്യ അപമാനിച്ചതിൽ മനംനൊന്തായിരുന്നു എഡിഎം നവീൻ ബാബുവിന്റെ മരണം. 14 ദിവസത്തിലധികം ഒളിവിൽ കഴിഞ്ഞ ശേഷം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിവ്യ ഒടുവിൽ കീഴടങ്ങിയത്.

Tags: കണ്ണൂർpk sreemathiഎഡിഎം നവീൻ ബാബുപി.പി ദിവ്യപികെ ശ്രീമതിPP Divya Bail plea
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies