വെള്ളായണി കാർഷിക കോളേജിലെ മോളിക്യൂലർ ബയോളജി ആൻഡ് ബയോടെക്നോളജി വിഭാഗത്തിലേക്ക് താത്കാലിക പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ഗസ്റ്റ് ലെക്ചറർ, അസിസ്റ്റന്റ് പ്രൊഫസർ (ദിവസ വേതന അടിസ്ഥാനത്തിൽ എന്നീ തസ്തികകളിലേക്കാണ് നിയമനം. M.Sc./M.Tech degree in Chemical Engineering/ Bioprocess Technology/ Fermentation Technology എന്നിവയാണ് ഗസ്റ്റ് ലെക്ചറർ തസ്തികയുടെ യോഗ്യത. നവംബർ 19-ന് കോളേജിൽ നേരിട്ട് ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കാം.
MSc. degree in Bioinformatics പാസായവർക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം. NET പരീക്ഷ പാസ്സായിരിക്കണം. നവംബർ 19-ന് പത്ത് മണിക്ക് കോളേജിൽ വച്ചാണ് അഭിമുഖം. 40- വയസിൽ താഴെ പ്രായമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വെള്ളായണി കോളേജ് ഓഫ് അഗ്രികൾച്ചറിന്റെ വെബ്സൈറ്റ് coavellayani.kau.in സന്ദർശിക്കുക.















