ഉത്തരാഖണ്ഡിലെ ജനങ്ങൾക്കും, ടൂറിസ്റ്റുകൾക്കുമായി ഒൻപത് നിർദേശങ്ങൾ മുന്നോട്ട് വച്ച് പ്രധാനമന്ത്രി; വികസന മാർഗരേഖ നടപ്പിലാക്കുമെന്ന് പുഷ്‌കർ സിങ് ധാമി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡിലെ ജനങ്ങൾക്കും, ടൂറിസ്റ്റുകൾക്കുമായി ഒൻപത് നിർദേശങ്ങൾ മുന്നോട്ട് വച്ച് പ്രധാനമന്ത്രി; വികസന മാർഗരേഖ നടപ്പിലാക്കുമെന്ന് പുഷ്‌കർ സിങ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 08:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉത്തരാഖണ്ഡിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വച്ച ഒൻപത് നിർദേശങ്ങളിൽ സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. സംസ്ഥാനത്തിന്റെ ആകെ വികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നൽകിയ നിർദേശങ്ങൾ ഭാവിയിൽ ഉത്തരാഖണ്ഡിനെ പുരോഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രാദേശിക ഭാഷകളുടെ സംരക്ഷണം, ഓരോ മേഖലകളിലേയും വികസനം, ടൂറിസം തുടങ്ങീ വ്യത്യസ്ത വിഷയങ്ങളിൽ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കൈമാറിയതായും പുഷ്‌കർ സിങ് ധാമി കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിനുള്ള വികസന മാർഗ നിർദേശമാണിതെന്നും, ഒൻപത് നിർദേശങ്ങൾക്കും സർക്കാർ മുൻഗണന നൽകുമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് പ്രധാനമന്ത്രി സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടിയും പ്രദേശത്തെത്തുന്ന വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും വേണ്ടി നിർദേശങ്ങൾ മുന്നോട്ട് വച്ചത്.

ഭാവി തലമുറയിലെ കുട്ടികൾക്ക് ഗർവാലി, കുമൗനി , ജൗൻസാരി തുടങ്ങിയ ഭാഷകൾ പഠിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്ന് ഉത്തരാഖണ്ഡിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. പരിസ്ഥിതി സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കണമെന്നും, കാലാവസ്ഥാ വ്യതിയാനത്തെ ഇതുവഴി ചെറുക്കാനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതിനായി അമ്മയുടെ പേരിൽ ഒരു മരം നടണമെന്നും, ജലസ്രോതസുകൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.

ജനങ്ങൾ ഗ്രാമങ്ങളിൽ നിന്ന് അകലരുത്. പഴയവീടുകൾ ഹോം സ്‌റ്റേകൾ ആക്കണം. ഇത് ടൂറിസത്തിനുള്ള പ്രോത്സാഹനമാണ്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന തരം പ്ലാസ്റ്റിക്കുകൾ പൂർണമായും ഒഴിവാക്കണം. പ്രാദേശിക ഉത്പന്നങ്ങളായിരിക്കണം എല്ലാക്കാലത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. ട്രാഫിക് നിയമങ്ങൾ പാലിക്കണം. തീർത്ഥാടന കേന്ദ്രങ്ങൾ ശുചിയായി സംരക്ഷിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ട് ഒരു പ്രദേശത്തിന്റെ വികസനം നടപ്പാക്കുന്നത് ഇത് വഴി സാധ്യമാകുമെന്നും പ്രധാനമന്ത്രി പറയുന്നു.

 

Tags: touristsprime minister modipm modiFEATURED2‘9 requests’cultural identityUTTARAKHAND
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies