കരുത്ത് തെളിയിച്ച് പാമ്പൻ; നിർണ്ണായക പരീക്ഷണം വിജയം; പാലത്തിന്റെ കമ്മീഷനിംഗ് ഉടനെന്ന് ഇന്ത്യൻ റെയിൽവെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരുത്ത് തെളിയിച്ച് പാമ്പൻ; നിർണ്ണായക പരീക്ഷണം വിജയം; പാലത്തിന്റെ കമ്മീഷനിംഗ് ഉടനെന്ന് ഇന്ത്യൻ റെയിൽവെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 10:54 am IST
FacebookTwitterWhatsAppTelegram

ആധുനിക എഞ്ചിനിയറിംഗ് വിസ്മയമായ പാമ്പൻ പാലം കമ്മീഷനിം​ഗിനോട് അടുക്കുന്നു. പാലത്തിലൂടെ ഓവർഹെഡ് മെയിൻ്റനൻസ് സിസ്റ്റം (ഒഎംഎസ്) എഞ്ചിൻ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തീകരിച്ചു. മണ്ഡപം-രാമേശ്വരം സെക്ഷനിൽ മണിക്കൂറിൽ 121 കിമീ വേ​ഗതയിലും പാലത്തിലൂടെ 80 കിമീ വേഗതയിലും ഒഎംഎസ് എഞ്ചിൻ കുതിച്ച് പാഞ്ഞതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.

പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 2.05 കിലോമീറ്ററാണ് ദൈർഘ്യം. ഇന്ത്യൻ റെയിൽവേയുടെ എൻജിനിയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പാലം പണിതത്. 18.3 മീറ്റർ നീളമുള്ള 200 സ്പാനുകളാണ് ഇതിനുള്ളത്.

പഴയ റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം നിലച്ചപ്പോൾ വൻകരയിലെ “മണ്ഡപം” വരെ മാത്രമാണ് ട്രെയിൻ സർവീസ് നടത്തി വന്നത്. ഇതുമൂലം രാമേശ്വരത്തേക്കുള്ള വിനോദസഞ്ചാരികൾ ബുദ്ധിമുട്ടിലായി. ലംബമായി തുറക്കുകയും അടയ്‌ക്കുകയും (വെർട്ടിക്കൽ ലിഫ്റ്റ്) ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ പാലമാണ് പാമ്പൻ പാലം. പുതിയ പാലത്തിന് സമുദ്രനിരപ്പിൽ നിന്ന് 22 മീറ്റർ എയർ ക്ലിയറൻസ് ഉണ്ട്, പഴയ പാലത്തിൽ 19 മീറ്ററായിരുന്നു ക്ലിയറൻസ്.

രാമേശ്വരം പാമ്പൻ പ്രദേശത്തെയും രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും ബന്ധിപ്പിക്കുന്ന  റെയിൽവേ പാലം 1914-ൽ ആണ് തുറന്നത്. 1988-ൽ ഒരു സമാന്തര റോഡ് പാലം നിർമ്മിക്കുന്നത് വരെ മണ്ഡപത്തിനും രാമേശ്വരത്തിനും ഇടയിലുള്ള ഏക കണ്ണിയായി ഇത് തുടർന്നു. രാമേശ്വരം ദ്വീപിലെ ജനങ്ങളുടെ പ്രധാന ഗതാഗത മാർഗ്ഗമായിരുന്നു ഈ റെയിൽവേ ലൈൻ. പഴയ റെയിൽപ്പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുന്നറിയിപ്പിനെത്തുടർന്ന് 2022 ഡിസംബർ 23 നാണ് അവസാനിപ്പിച്ചത്. തുടർന്നാണ് പുതിയ പാലം നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

 

Tags: New Pamban bridge
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies