പേറ്റന്റ് ഫയലിം​ഗുകളിൽ കുതിച്ച് ഇന്ത്യ; അഞ്ച് വർഷത്തിനിടെ ഫയൽ ചെയ്തത് 35 ലക്ഷത്തിലേറെ അപേക്ഷകൾ; ആ​ഗോള തലത്തിൽ ആറാം സ്ഥാനത്ത് ഭാരതം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേറ്റന്റ് ഫയലിം​ഗുകളിൽ കുതിച്ച് ഇന്ത്യ; അഞ്ച് വർഷത്തിനിടെ ഫയൽ ചെയ്തത് 35 ലക്ഷത്തിലേറെ അപേക്ഷകൾ; ആ​ഗോള തലത്തിൽ ആറാം സ്ഥാനത്ത് ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2024, 05:45 pm IST
FacebookTwitterWhatsAppTelegram

പേറ്റന്റ് ഫയലിം​ഗുകളിൽ വൻ കുതിപ്പുമായി ഇന്ത്യ. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യ ആ​ഗോള തലത്തിൽ ആറാം സ്ഥാനത്താണ്. അഞ്ച് വർഷത്തിനിടെ 35 ലക്ഷത്തിലേറെ പേറ്റന്റ് ഫയലിം​ഗുകളാണ് രാജ്യത്ത് നടന്നത്.

2018 മുതൽ 2023 വരെയുള്ള കാലത്തെ കണക്കുകൾ പ്രകാരമാണിത്. ബൗദ്ധിക സ്വത്തവകാശ നിയമത്തിന് കീഴിൽ വരുന്ന രൂപകൽപന, വ്യാപാരമുദ്ര, പേറ്റൻഡുകൾ എന്നീ മൂന്ന് വിഭാ​ഗങ്ങളിലും ഇന്ത്യ കാര്യമായ മുന്നേറ്റം സൃഷ്ടിച്ചതായി WIPO റിപ്പോർ‌ട്ടിൽ പറയുന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുന്നത്. തുടർച്ചയായ അഞ്ചാം വർഷമാണ് പേറ്റന്റ് ഫയലിം​ഗിൽ ഇരട്ടയക്ക സംഖ്യയിലുള്ള വളർച്ച ഇന്ത്യ കൈവരിക്കുന്നത്. 2023-ൽ 64,480- പേറ്റന്റ് ഫയലിം​ഗുകളാണ് റിപ്പോർട്ട് ചെയ്തത്. 2022-നെ അപേക്ഷിച്ച് 15.7 ശതമാനത്തിന്റെ വർ‌ദ്ധനയാണ് രേഖപ്പെടുത്തിയത്.

2023-ലെ കണക്കുകൾ പ്രകാരം ചൈനയിലാണ് ഏറ്റവുമധികം ഫയലിം​ഗുകൾ നടന്നിട്ടുള്ളത്. 1.64 ദശലക്ഷം പേരാണ് പേറ്റന്റ് ഫയലിം​ഗിന് അപേക്ഷിച്ചത്. അമേരിക്ക (5.18 ലക്ഷം), ജപ്പാൻ (4.14 ലക്ഷം), ദക്ഷിണ കൊറിയ (2.88 ലക്ഷം), ജർമനി (1.33 ലക്ഷം) എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ആ​ഗോള തലത്തിൽ ഏഷ്യയാണ് പേറ്റന്റ് ഫയലിം​ഗിന് മുൻപന്തിയിലുള്ളത്. ആ​ഗോള പേറ്റൻഡിൽ 68.7 ശതമാനവും ട്രേഡ്മാർക്കിൽ 66.7 ശതമാനവും വ്യാവസായിക രൂപകൽപനയിൽ 69 ശതമാനവുമാണ് ഏഷ്യയിൽ നിന്നാണ്.

രാജ്യത്ത് വർദ്ധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളും യുവാക്കളുമാണ് ഈ നേട്ടം കൈവരിക്കുന്നതിൽ ഇന്ത്യയെ പിന്തുണച്ചത്. ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവരുടെ എണ്ണം കൂടുന്നുവെന്ന ശുഭസൂചനയാണ് ഇത് നൽകുന്നത്. അഭ്യസ്തവിദ്യരുടെ എണ്ണം രാജ്യത്ത് കൂടുകയാണ്. സംരംഭങ്ങളെ പിന്തുണയ്‌ക്കാനും സ്റ്റാർട്ടപ്പുകളുടെ വികാസത്തിനും കേന്ദ്രം നൽകുന്ന പിന്തുണയും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. മനസിന്റെ സൃഷ്ടികൾക്ക് നൽകുന്ന അവകാശങ്ങളെയാണ് ബൗദ്ധിക സ്വത്തവകാശം എന്നുപറയുന്നത്.

ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കപ്പെടുന്നതിനായി 1967-ൽ ഐക്യരാഷ്‌ട്രസഭയുടെ ഏജൻസി ആയാണ് ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO) സ്ഥാപിതമായത്. സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായാണ് സംഘടനയുടെ പ്രവർത്തനം. പേറ്റൻ്റുകൾ, പകർപ്പവകാശം, വ്യാപാരമുദ്രകൾ, വ്യാവസായിക ഡിസൈനുകൾ, ഭൂമിശാസ്ത്രപരമായ സൂചനകൾ എന്നിവ ബൗദ്ധിക സ്വത്തവകാശത്തിൽ ഉൾപ്പെടുന്നു.

പ്രകൃതിയിൽ നിലവിൽ ഇല്ലാത്ത, മനസിന്റെ സൃഷ്ടിയിലും ചിന്തയിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങളെ സംരക്ഷിക്കുന്നതിനെയാണ് ബൗദ്ധിക സ്വത്തവകാശം എന്നറിയപ്പെടുന്നത്. കണ്ടുപിടുത്തങ്ങൾ, സാഹിത്യ, കലാസൃഷ്ടികൾ, ഡിസൈനുകൾ, ചിഹ്നങ്ങൾ, പേരുകൾ, വാണിജ്യത്തിൽ ഉപയോഗിക്കുന്ന ചിത്രങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. നിയമപരിരക്ഷയും ബൗദ്ധിക സ്വത്തവകാശത്തിന് ലഭിക്കുന്നു.

മനുഷ്യൻ നടത്തുന്ന കണ്ടുപിടുത്തങ്ങൾക്ക് നൽകുന്നതാണ് പേറ്റന്റ്. പാട്ടിനും സം​ഗീതത്തിനും പുസ്തകത്തിനുമൊക്കെ പകർപ്പവകാശം ഉള്ളതുപോലെ സ്രഷ്ടാക്കളുടെ സൃഷ്ടികൾ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഒരു കമ്പനിയുടെ ചരക്കുകളെയോ സേവനങ്ങളെയോ മറ്റുള്ളവരുടേതിൽ നിന്ന് വേർതിരിക്കുന്ന നിയമപരമായ പദമാണ് വ്യാപാരമുദ്ര. ഉൽപന്നങ്ങളിൽ കമ്പനിയുമായി ബന്ധപ്പെട്ട ചിഹ്നമോ പേരോ ആകാം. വൻ തോതിൽ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളുടെ ആദ്യരൂപത്തെയാണ് വ്യാവസായിക രൂപകൽപന എന്നുവിളിക്കുന്നത്.

Tags: Intellectual Property rightsWorld Intellectual Property Organisation’sWIPOIndiaworld’s top 6 rankspatent filingsdoubledlast 5 years
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies