തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ചിരപരിചിതയായ നടി മീരാ വാസുദേവൻ. ഈ വർഷം ഏപ്രിൽ 21-നായിരുന്നു നടിയുടെ മൂന്നാം വിവാഹം. ഛായാഗ്രാഹകനും മലയാളിയുമായ വിപിൻ പുതിയങ്കമാണ് മീരയെ വിവാഹം ചെയ്തത്. ഇപ്പോൾ ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് വിപിൻ.
നീയാണ് എനിക്കെല്ലാം എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കിട്ടത്. നിറ ചിരിയുമായി നിൽക്കുന്ന മീരയെയാണ് ചിത്രത്തിൽ കണാനാകുന്നത്. ഹണിമൂൺ ആഘോഷത്തിന്റെ ഭാഗമായി പകർത്തിയ ചിത്രമെന്നാണ് കരുതുന്നത്. മീര ഒരു ഹാർട്ട് ഇമോജി കമന്റായി ഇട്ടിട്ടുണ്ട്. ഒപ്പം ജോലി ചെയ്തപ്പോഴുള്ള പരിചയമാണ് ഇവരുടെ പ്രണയത്തിനും വിവാഹത്തിലുമെത്തിയത്.
കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം.പാലക്കാട് ആലത്തൂർ സ്വദേശിയാണ് വിപിൻ. തികച്ചും സ്വകാര്യമായ ചടങ്ങിൽ കുടുംബാംഗങ്ങൾക്കൊപ്പം മൂന്നോ നാലോ സുഹൃത്തുക്കൾ മാത്രമേ വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളു. രണ്ടാം വിവാഹത്തിലുണ്ടായ മകനും ചടങ്ങിൽ പങ്കെടുത്തു. കുടുംബ വിളക്കെന്ന പരമ്പരയിലെ സുമിത്ര എന്ന കഥാപാത്രം മിനിസ്ക്രീനിൽ താരത്തിന് നിരവധി ആരാധകരെ നേടികൊടുത്തിരുന്നു.
View this post on Instagram
“>