ആദ്യ ഹിന്ദു കോൺഗ്രസ് വനിത; യുഎസ് ഇന്റലിജൻസ് ഡയറക്ടറായി തുളസി ഗബ്ബാർഡിനെ നിയമിച്ച് ഡോണൾഡ് ട്രംപ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആദ്യ ഹിന്ദു കോൺഗ്രസ് വനിത; യുഎസ് ഇന്റലിജൻസ് ഡയറക്ടറായി തുളസി ഗബ്ബാർഡിനെ നിയമിച്ച് ഡോണൾഡ് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 07:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി മുൻ ഡെമോക്രാറ്റ് നേതാവ് തുളസി ഗബ്ബാർഡിനെ നിയമിച്ച് ഡോണൾഡ് ട്രംപ്. രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന ആളാണെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിമാനമാണെന്നുമാണ് തുളസി ഗബ്ബാർഡിനെ ഈ സ്ഥാനത്തേക്ക് നിയമിച്ച ശേഷം ട്രംപ് വിശേഷിപ്പിച്ചത്.

ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും അവർക്ക് വലിയ രീതിയിൽ പിന്തുണയുണ്ടെന്നും ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു. ” ഏറ്റവും മികച്ച രീതിയിൽ കരിയർ മുന്നോട്ട് കൊണ്ടുപോകുന്ന തുളസി ഇന്റലിജൻസ് കമ്മ്യൂണിറ്റിക്ക് വേണ്ടിയും നിർഭയമായി പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കാനും, കൃത്യമായ നയതീരുമാനങ്ങളിലൂടെ സമാധാനം ഉറപ്പാക്കാനും സാധിക്കും. തുളസി എല്ലാവർക്കും അഭിമാനമായി മാറുമെന്നും” ട്രംപ് പറയുന്നു.

ഇന്റലിജൻസ് വിഭാഗത്തിൽ സേവനപരിചയമില്ലെങ്കിലും ഇരുപത് വർഷത്തിലേറെ യുഎസ് മിലിറ്ററിയിൽ സേവനമനുഷ്ഠിച്ചുവെന്ന അനുഭവ സമ്പത്തോടെയാണ് തുളസി നാഷണൽ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്തേക്ക് എത്തുന്നത്. ആർമി നാഷണൽ ഗാർഡിൽ സേവനമനുഷ്ഠിച്ച സമയത്ത് ഇറാഖിലും കുവൈത്തിലും ഇവർ ജോലി ചെയ്തിട്ടുണ്ട്. ഹൗസ് ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റിയിലും രണ്ട് വർഷം സേവനമനുഷ്ഠിച്ചു.

ഡെമോക്രാറ്റിക് അനുഭാവിയായിരുന്ന തുളസി 2013 മുതൽ 202 വരെ ഹവായിയിൽ പാർട്ടിയുടെ കോൺഗ്രസ് വുമണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019ലെ ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ പ്രൈമറിയിൽ കമലാ ഹാരിസിനെതിരെ തുളസി ഗബ്ബാർഡ് മത്സരിച്ചിട്ടുണ്ട്. 2022ൽ ഇവർ പാർട്ടിയിൽ നിന്ന് പുറത്ത് പോയി. പാർട്ടി നേതൃത്വം യുദ്ധം ചെയ്യുന്നവരുടെ സംഘമെന്ന് വിശേഷിപ്പിച്ചതിന്റെ പേരിലാണ് ഡെമോക്രാറ്റുകളുമായി അഭിപ്രായവ്യത്യാസമുണ്ടാകുന്നത്. യുദ്ധങ്ങൾ തടയുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും ഇവർ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

പേരിലെ ആദ്യഭാഗം കാരണം പലപ്പോഴും ഇവർ ഇന്ത്യക്കാരിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. തുളസി ഗബ്ബാർഡിന്റെ അമ്മ കരോൾ പോർട്ടൽ ഹൈന്ദവ സംസ്‌കാരത്തെ അങ്ങേയറ്റം ബഹുമാനിച്ച വ്യക്തിയാണ്. ഹിന്ദുമതം സ്വകരിച്ച അവർ മക്കൾ രണ്ട് പേർക്കും ഹിന്ദു പേരുകൾ നൽകുകയായിരുന്നു. ഹിന്ദുവായ ആദ്യത്തെ യുഎസ് കോൺഗ്രസുകാരിയെന്ന നേട്ടം സ്വന്തമാക്കിയതും തുളസിയാണ്. അമ്മയിൽ നിന്ന് പകർന്നു കിട്ടിയ പാഠങ്ങളിലൂടെ തുളസിയും ഹൈന്ദവവിശ്വാസങ്ങളിൽ അടിയുറച്ചാണ് ജീവിക്കുന്നത്.

Tags: donald trumpTulsi GabbardFirst Hindu CongresswomanUS intelligence director
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies