ചരിത്രത്തിലാദ്യം; മിസ് യൂണിവേഴ്‌സ് മത്സരത്തിന് യുഎഇയും; സ്വിംവെയർ റൗണ്ടിൽ ബുർകിനി; എമിലിയ മൂന്ന് കുട്ടികളുടെ അമ്മ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ചരിത്രത്തിലാദ്യം; മിസ് യൂണിവേഴ്‌സ് മത്സരത്തിന് യുഎഇയും; സ്വിംവെയർ റൗണ്ടിൽ ബുർകിനി; എമിലിയ മൂന്ന് കുട്ടികളുടെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 03:14 pm IST
Facebook
Twitter
WhatsAppTelegram

മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ മാറ്റുരയ്‌ക്കാൻ യുഎഇയിൽ നിന്നും മത്സരാർത്ഥി. ആദ്യമായാണ് യുഎഇ മിസ് യൂണിവേഴ്‌സിന്റെ ഭാ​ഗമാകുന്നത്. മോഡലായ എമിലിയ ഡൊബ്രേവ ആണ് രാജ്യത്തെ പ്രതിനിധീകരിച്ച് വിശ്വസുന്ദരി പട്ടത്തിന് മത്സരിക്കുന്നത്. മിസ് യൂണിവേഴ്‌സ് യുഎഇ കിരീടം നേടിയ എമിലിയ മൂന്ന് കുട്ടികളുടെ അമ്മയാണ്. മോഡലായ ഇവർ  എമിറാത്തി യുവാവിനെയാണ് വിവാഹം കഴിച്ചത്. 10 വർഷമായി രാജ്യത്താണ് സ്ഥിരതാമസം.

നവംബ‌ർ 16ന് മെക്‌സിക്കോയിലാണ് മത്സരം. 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെയാണ് പങ്കെടുക്കുന്നത്. മത്സരത്തിലെ ദേശീയ വസ്‌ത്ര വിഭാഗത്തിൽ യുഎഇയ്‌ക്ക് ആദരമായി അബായ ആണ് എമിലിയ ധരിക്കുന്നത്. അബായയുടെ താഴ്ഭാഗം യുഎഇയിലെ മണൽ കൊണ്ടുള്ള ഡിസൈനുണ്ട്. മുകൾ ഭാഗം  രാജ്യം കൈവരിച്ച ആധുനികതയെ പ്രതിഫലിപ്പിക്കും. എങ്ങനെയാണ് മണലിൽ നിന്ന് ഒരു ആധുനിക രാജ്യം കെട്ടിപ്പടുത്തതെന്ന് അത് ലോകത്തിന് കാട്ടിക്കൊടുക്കുമെന്നും മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ യുഎഇയുടെ ദേശീയ ഡയറക്ടറായ പോപ്പി കപ്പെല്ല പറഞ്ഞു. മത്സരത്തിലെ സ്വിംവെയർ റൗണ്ടിൽ ശരീരം മറയ്‌ക്കുന്ന, ബുർകിനി എന്നറിയപ്പെടുന്ന സ്വിംവെയർ ആയിരിക്കും എമിലിയ അണിയുന്നതെന്നും പോപ്പി പറഞ്ഞു. യുഎഇയിലെ മത്സരത്തിൽ സ്വീംവെയർ ഉൾപ്പെട്ടിരുന്നില്ല.

18 വയസിനും 28നും ഇടയിലുള്ള അവിവാഹിതരായ യുവതികളായിരുന്നു മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ കഴിഞ്ഞവർഷം വയസ്, വിവാഹം, ഉയരം, തൂക്കം തുടങ്ങിയ നിയന്ത്രണങ്ങൾ നീക്കം ചെയ്തു. യുഎഇയെ കൂടാതെ മിസ് സൊമാലിയ ഉൾപ്പെടെ മറ്റ് ഒമ്പത് രാജ്യങ്ങൾ ഇത്തവണ അരങ്ങേറ്റം കുറിക്കും.

Tags: UAEMiss UniverseFirst time
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies