"ഒരു പ്രകൃതി ദുരന്തത്തെയും ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ല, അതിനുള്ള ചട്ടം നിലവിൽ ഇല്ല; SDRF ഫണ്ടിലെ കേന്ദ്രവിഹിതം ആദ്യം വിനിയോഗിക്കൂ"
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഒരു പ്രകൃതി ദുരന്തത്തെയും ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ല, അതിനുള്ള ചട്ടം നിലവിൽ ഇല്ല; SDRF ഫണ്ടിലെ കേന്ദ്രവിഹിതം ആദ്യം വിനിയോഗിക്കൂ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 07:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിലവിൽ ചട്ടങ്ങളില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിത്യാനന്ദ റായ്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ഒരു പ്രകൃതിദുരന്തവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തത് കേന്ദ്രസർക്കാർ മനഃപൂർവമാണെന്ന പ്രചാരണത്തിനാണ് ഇതോടെ വ്യക്തത വന്നിരിക്കുന്നത്.

​ഗുരുതരമായ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ എൻഡിആർഎഫിൽ നിന്ന് അധിക സാമ്പത്തിക സഹായം ലഭ്യമാകും. കേന്ദ്രമന്ത്രിതല സംഘം (IMCT) ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം അവരുടെ റിപ്പോർട്ട് പ്രകാരം അധികസഹായം അനുവദിക്കുകയാണ് ചെയ്യുക. അല്ലാതെ എസ്ഡിആർഎഫ്/എൻഡിആർഎഫ് നൽകുന്ന മാർ​ഗനിർദേശങ്ങൾ പ്രകാരം ഏതെങ്കിലും പ്രകൃതി ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ നിലവിലില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

എസ്ഡിആർഎഫിൽ 388 കോടി രൂപ (291.20 കോടി കേന്ദ്രവിഹിതം + 96.80 കോടി സംസ്ഥാന വിഹിതം) നടപ്പ് സാമ്പത്തിക വർഷത്തിൽ കേരളത്തിനായി വകയിരുത്തിയിട്ടുണ്ട്. കേന്ദ്രവിഹിതത്തിന്റെ ആദ്യ ​ഗഡുവായ 145.60 കോടി രൂപ കഴിഞ്ഞ ജൂലൈ 31ന് കേരളത്തിന് കൈമാറിയതാണ്. രണ്ടാം ​ഗഡുവായ 145.60 കോടി ഒക്ടോബർ ഒന്നിനും കൈമാറി. സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക എസ്ഡിആർഎഫ് ഫണ്ടിലുണ്ടെന്നാണ് കേരളത്തിന്റെ അക്കൗണ്ട് ജനറൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇതിനോടകം നൽകിയ തുക വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിനിയോ​ഗിക്കാമെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി. കൂടാതെയുള്ള ആവശ്യങ്ങൾ നിറവേറ്റാൻ കേന്ദ്രസർക്കാർ കേരള സർക്കാരിനൊപ്പമുണ്ടാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ഡൽഹിയിലെ കേരളത്തിൽ നിന്നുള്ള പ്രതിനിധി കെവി തോമസിന്റെ കത്തിനാണ് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് മറുപടി നൽകിയത്.

Tags: Nityanand RaiKV THOMASWayanad LandslideNational Calamity
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies