തുടയെല്ല് പൊട്ടിയ രോ​ഗിയുടെ ശസ്ത്രക്രിയ മാറ്റിവച്ചു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുടയെല്ല് പൊട്ടിയ രോ​ഗിയുടെ ശസ്ത്രക്രിയ മാറ്റിവച്ചു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 09:49 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടയെല്ല് പൊട്ടി, ചികിത്സക്കെത്തിയ യുവാവിന്റെ ശസ്ത്രക്രിയ മാറ്റിവച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഒരാഴ്ചയ്‌ക്കകം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ടിനോട് കമ്മീഷൻ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സൂപ്രണ്ടിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

നാദാപുരം ചെക്യാട് ഓഡോറ നന്ദനത്തിൽ അശ്വിന്റെ ശസ്ത്രക്രിയയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മാറ്റിവച്ചത്. അടിയന്തര ശസ്ത്രക്രിയയാണ് മൂന്ന് ദിവസത്തേക്ക് മാറ്റിയത്. ശസ്ത്രക്രിയ അവസാന നിമിഷം മാറ്റിവച്ചതിനെ തുടർന്ന് യുവാവിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മജ്ജ രക്തത്തിലേക്കിറങ്ങി. ഇതോടെ യുവാവിന്റെ നില ​ഗുരുതരമാവുകയായിരുന്നു.

മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് ശസ്ത്രക്രിയ അവസാന സമയം മാറ്റിവച്ചതെന്നാണ് ബന്ധുക്കളുടെ പരാതിയിൽ പറയുന്നത്. ആരോഗ്യവകുപ്പ് മന്ത്രിക്കും ഇവർ പരാതി നൽകിയിരുന്നു. ശസ്ത്രക്രിയ വൈകിയാൽ ജീവൻ അപകടത്തിലാകുമെന്നതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കോയമ്പത്തൂരിൽ നടന്ന മിലിട്ടറി റിക്രൂട്ട്മെന്റ് റാലിക്കിടെയാണ് അശ്വിന്റെ കാലിന് ​ഗുരുതരമായി പരിക്കേറ്റത്.

ആദ്യം കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പിന്നീട് അവിടെ നിന്ന് കോഴിക്കോടേക്ക് കൊണ്ടുവരികയുമായിരുന്നു. തുടയെല്ല് പൊട്ടി മജ്ജ രക്തത്തിൽ കലരാൻ തുടങ്ങിയാൽ പക്ഷാഘാതത്തിനോ ജീവൻ തന്നെ അപകടത്തിലാകാനോ സാദ്ധ്യതയുണ്ട്. ടാക്‌സി ഡ്രൈവറായ അശ്വിന്റെ പിതാവ് വൃക്ക രോഗി കൂടിയാണ്. ചികിത്സയ്‌ക്ക് വേണ്ടിവരുന്ന ഭാരിച്ച സാമ്പത്തിക ചിലവ് കണക്കിലെടുത്താണ് മെഡിക്കൽ കോളേജിനെ ആശ്രയിച്ചത്.

Tags: kozhikodehospitalventilator
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies