തനി തങ്കമാ... രാജ്യത്ത് ഇതുവരെ ഹോൾമാർക്ക് ചെയ്തത് 40 കോടി സ്വർണാഭരണങ്ങൾ; വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്ന എച്ച്.യു.ഐ.ഡി; അറിയാം വിവരങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തനി തങ്കമാ… രാജ്യത്ത് ഇതുവരെ ഹോൾമാർക്ക് ചെയ്തത് 40 കോടി സ്വർണാഭരണങ്ങൾ; വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്ന എച്ച്.യു.ഐ.ഡി; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 03:23 pm IST
FacebookTwitterWhatsAppTelegram

സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന മാനദ‍ണ്ഡമായ എച്ച്.യു.ഐ.ഡി (HUID) പ്രകാരം രാജ്യത്ത് ഇതുവരെ ഹോൾമാർക്ക് ചെയ്തത് 40 കോടിയിലധികം സ്വർണാഭരണങ്ങൾ. ഉപഭോക്താക്കളിൽ‌ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ ഹോൾമാർക്കിം​ഗിന് സാധിച്ചതായി കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. നവംബർ അഞ്ച് മുതൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിർബന്ധിത ഹോൾമാർക്കിം​ഗിന്റെ നാലാം ഘട്ടം ആരംഭിച്ചു.

നാലാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ നിർബന്ധിത ഹോൾമാർക്കിം​ഗിന്റെ പരിധിയിൽ വരുന്ന മൊത്തം ജില്ലകളുടെ എണ്ണം 361 ആകും. 2021 ജൂൺ 23-നാണ് നിർബന്ധിത ഹോൾമാർക്കിം​ഗ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 256 ജില്ലകളിലെ ജ്വല്ലറികൾക്ക് ഹോൾ‌മാർക്കിം​ഗ് ലൈസൻസ് നൽകി. 2022 ഏപ്രിലിൽ രണ്ടാം ഘട്ടം ആരംഭിച്ചു. 32 ജില്ലകൾ കൂടി പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു. 2023 സെപ്റ്റംബർ ആറ് മുതൽ മൂന്നാം ഘട്ടവും നടപ്പാക്കി. 55 ജില്ലകളാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

പ്രതിദിനം നാല് ലക്ഷത്തിലധികം സ്വർണ ഇനങ്ങളാണ് ഹോൾമാർക്കിം​ഗ് നമ്പർ ഉപയോ​ഗിച്ച് ഹോൾമാർക്ക് ചെയ്യുന്നത്. രജിസ്റ്റർ ചെയ്ത ജ്വല്ലറികളുടെ എണ്ണം 34,647 ൽ നിന്ന് 1,94,039 ആയി ഉയർന്നു. കേരളത്തിലെ ജ്വല്ലറികളെല്ലാം തന്നെ പരിശുദ്ധ സ്വർണമാണ് ലഭിക്കുന്നത്. രാജ്യത്ത് എച്ച്.യു.ഐ.ഡി മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രം ലഭിക്കുന്ന ആദ്യ സമ്പൂർണ ഹോൾമാർക്കി​ഗ് സംസ്ഥാനമെന്ന നോട്ടം അടുത്തിടെയാണ് കേരളം സ്വന്തമാക്കിയത്.

പ്രതിദിനം കുറഞ്ഞത് 250-275 കോടി രൂപയുടെ സ്വർണാഭരണങ്ങൾ വിറ്റഴിയുന്ന സംസ്ഥാനമാണ് കേരളം. ഏകദേശം 12,000 ജ്വല്ലറികളാണ് സംസ്ഥാനത്തുള്ളത്. 105 ഹോൾമാർക്കിം​ഗ് സെൻ്ററുകളും കേരളത്തിൽ പ്രവർത്തിക്കുന്നു. ഒരു കോടിയിലേഓറെ ആഭരണങ്ങളിലാണ് കേരളത്തിൽ പ്രതിവർഷം ഹോൾമാർക്കിം​ഗ് മുദ്ര പതിപ്പിക്കുന്നത്.

ജ്വല്ലറിയിൽ നിന്ന് വാങ്ങുന്ന സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്ന മുദ്രയാണ് എച്ച്.യു.ഐ.ഡി. ബിഐഎസ് മുദ്ര, സ്വർണത്തിന്റെ പരിശുദ്ധി, ആൽഫാന്യൂമറിക് നമ്പർ എന്നിവ ചേരുന്നതാണ് എച്ച്.യു.ഐ.ഡി. ആഭരണ നിർമിച്ചത് എവിടെയാണെന്നും ഹോൾമാർക്കിം​ഗ് നടത്തിയത് എവിടെയാണ് എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ‌ ഇതിലൂടെ അറിയാം. ഓരോ സ്വർണാഭരണത്തിനും ഇത് വ്യത്യസ്തമായിരിക്കും.

Tags: FEATURED2Gold Jewellarygold jewellery items hallmarkedHallmarkingConsumer Affairs Ministry
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies