'മതിപ്പുളവാക്കിയ വ്യക്തിത്വം'; യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട തുളസി ഗബ്ബാർഡിനെ അഭിനന്ദിച്ച് നിർമ്മല സീതാരാമൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മതിപ്പുളവാക്കിയ വ്യക്തിത്വം’; യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട തുളസി ഗബ്ബാർഡിനെ അഭിനന്ദിച്ച് നിർമ്മല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 06:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിസഭാ മുൻ അംഗമായ തുളസി ഗബ്ബാർഡിനെ അഭിനന്ദിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തുളസി ഗബ്ബാർഡുമായി മുൻപ് നടത്തിയ ചില കൂടിക്കാഴ്ചകളെക്കുറിച്ചും നിർമ്മല സീതാരാമൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ” യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തെരഞ്ഞെടുപ്പെട്ട തുളസി ഗബ്ബാർഡിന് അഭിനന്ദനങ്ങൾ. 21 വർഷത്തോളം നിങ്ങൾ യുഎസ്എയ്‌ക്ക് വേണ്ടി സൈനികസേവനം നടത്തി, ആർമി റിസർവിൽ ലെഫ്.കേണലായി. പലപ്പോഴും അടുത്ത് ഇടപെടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. താങ്കളുടെ ആത്മാർത്ഥതയും അർപ്പണബോധവും കൃത്യതയുമെല്ലാം വളരെ മതിപ്പ് ഉളവാക്കിയിട്ടുണ്ട്. ആശംസകൾ അറിയിക്കുകയാണെന്നും” നിർമ്മല സീതാരാമൻ കുറിച്ചു.

ട്രംപിന്റെ ഏറ്റവും അടുത്ത അനുയായികളിലൊരാളായ തുളസി ഗബ്ബാർഡ് മുൻപ് ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു. പുതിയ പദവിയിലെത്തുന്നതോടെ 18 രഹസ്യാന്വേഷണ ഏജൻസികളുടെ ഏകോപനത്തിന് തുളസി മേൽനോട്ടം വഹിക്കും. രഹസ്യാന്വേഷണ മേഖലയിൽ നിർഭയമായി പ്രവർത്തിക്കാൻ കഴിയുന്ന ആളാണെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ അഭിമാനമാണെന്നുമാണ് തുളസി ഗബ്ബാർഡിനെ ഈ സ്ഥാനത്തേക്ക് നിയമിച്ച ശേഷം ട്രംപ് വിശേഷിപ്പിച്ചത്.

ഇന്റലിജൻസ് വിഭാഗത്തിൽ സേവനപരിചയമില്ലെങ്കിലും ഇരുപത് വർഷത്തിലേറെ യുഎസ് മിലിറ്ററിയിൽ സേവനമനുഷ്ഠിച്ചുവെന്ന അനുഭവ സമ്പത്തോടെയാണ് തുളസി നാഷണൽ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്തേക്ക് എത്തുന്നത്. ആർമി നാഷണൽ ഗാർഡിൽ സേവനമനുഷ്ഠിച്ച സമയത്ത് ഇറാഖിലും കുവൈത്തിലും ഇവർ ജോലി ചെയ്തിട്ടുണ്ട്. ഹൗസ് ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റിയിലും രണ്ട് വർഷം സേവനമനുഷ്ഠിച്ചു. യുഎസ് പാർലമെന്റിലെ ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗമാണ് തുളസി ഗബ്ബാർഡ്.

 

 

Tags: nirmala sitharamanFEATURED2Tulsi GabbardUnion Finance Minister
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies