കാഷ്ഠത്തിന് ശരീരത്തിന്റെ മൂന്നിലൊന്ന് ഭാരം; കാര്യം സാധിക്കൽ ആഴ്ചയിൽ ഒരിക്കൽ മാത്രം; മനുഷ്യനേക്കാൾ മൂന്നിരട്ടി ബലം; സ്ലോ ആണെങ്കിലും ചില്ലറ ജന്തുവല്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാഷ്ഠത്തിന് ശരീരത്തിന്റെ മൂന്നിലൊന്ന് ഭാരം; കാര്യം സാധിക്കൽ ആഴ്ചയിൽ ഒരിക്കൽ മാത്രം; മനുഷ്യനേക്കാൾ മൂന്നിരട്ടി ബലം; സ്ലോ ആണെങ്കിലും ചില്ലറ ജന്തുവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 05:16 pm IST
Facebook
Twitter
WhatsAppTelegram

ചില മനുഷ്യരിൽ വിചിത്ര സ്വഭാവമുള്ളതുപോലെ ചില ജന്തുക്കളിലും വിചിത്ര സവിശേഷതകളുണ്ട്. കേട്ടാൽ അന്താളിച്ചുപോകുന്ന സ്വഭാവസവിശേഷതകളാണ് നമുക്ക് ചുറ്റുമുള്ള പല ജന്തുക്കൾക്കുമുള്ളത്. അത്തരത്തിലൊരു ജന്തുവാണ് സ്ലോത്ത് (sloth). ഒരുപക്ഷെ ചിരിക്കാൻ കഴിവുള്ള ഏക മൃ​ഗമായിരിക്കും സ്ലോത്തുകൾ. പേരുപോലെ തന്നെ ഒടുക്കത്തെ ‘സ്ലോ’ ആണ് ഇക്കൂട്ടർ. സ്ലോത്തുകളെക്കുറിച്ച് അധികമാരും കേട്ടിട്ടില്ലാത്ത ചില വസ്തുതകൾ പരിചയപ്പെടാം.

ശരാശരി മനുഷ്യനേക്കാൾ മൂന്നിരട്ടി ശക്തരാണ് സ്ലോത്തുകൾ. പുൾ-അപ് ചെയ്യുന്നതിൽ ലോകചാമ്പ്യന്മാരുമാണ്. ഒരു കൈകൊണ്ട് ശരീരഭാരം മുഴുവൻ മുകളിലേക്ക് ഉയർത്താൻ ഇവയ്‌ക്ക് കഴിയും.

ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് സ്ലോത്തുകൾ കാഷ്ഠിക്കു. അതുകൊണ്ടുതന്നെ ശരീരഭാരത്തിന്റെ മൂന്നിലൊന്ന് തൂക്കമുള്ള കാഷ്ഠമാണ് ഇവ പുറന്തള്ളുക. പൊതുവെ മരത്തിൽ തൂങ്ങിക്കിടക്കാറുള്ള സ്ലോത്തുകൾ മലമൂത്രവിസർജ്ജനത്തിനായി താഴേക്ക് ഇറങ്ങി വരികയും മരത്തിന് ചുവട്ടിൽ ഒരു ചെറിയ കുഴി തയ്യാറാക്കിയതിന് ശേഷം കാര്യം സാധിക്കുന്നതുമാണ് പതിവ്.

വേണ്ടത്ര കാഴ്ചശക്തി ഇവർക്കില്ലെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടുകൂടിയാണ് ഇത്ര സാവധാനം ഇവ ചലിക്കുന്നതും. റോഡ് മോണോക്രോമസി എന്ന അവസ്ഥയാണ് ഇതിന് കാരണം. സ്ലോത്തുകളുടെ കണ്ണുകളിൽ കാഴ്ചയ്‌ക്ക് വേണ്ട എല്ലാ കോശങ്ങളുമില്ല. അതുകൊണ്ട് വർണാന്ധതയുള്ളവരാണ് സ്ലോത്തുകൾ. മങ്ങിയ വെളിച്ചത്തിൽ മാത്രമേ ഇവർക്ക് മെച്ചപ്പെട്ട കാഴ്ച ലഭിക്കൂ. പട്ടാപ്പകൽ കാര്യമായി ഒന്നുംതന്നെ ഇവർ കാണാനാകില്ല.

പൊതുവെ സ്ലോ ആണെങ്കിലും വെള്ളത്തിലിട്ടാൽ കുറച്ചുകൂടി വേ​ഗത്തിൽ സഞ്ചരിക്കാൻ സ്ലോത്തുകൾക്ക് കഴിയും. കിടിലനായി നീന്താനുള്ള കഴിവ് ഇവയ്‌ക്കുണ്ട്.

മറ്റ് സസ്തനികളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവ് മെറ്റബോളിസം സ്ലോത്തുകൾക്കാണ്. ഇവ എന്തെങ്കിലും കഴിച്ചാൽ കുറേകാലമെടുത്താണ് അതൊന്ന് ദഹിച്ചുകിട്ടുക. ഒരു ഇല തിന്നാൽ പോലും ദഹിക്കാൻ ആഴ്ചകളെടുത്തേക്കും.

 

മരത്തിൽ തൂങ്ങികിടക്കാറുള്ള സ്ലോത്തുകൾ ചിലപ്പോഴൊക്കെ നിലത്തേക്ക് മൂക്കുംകുത്തി വീഴാറുണ്ട്. എന്നാലും പരിക്കേൽക്കാറില്ല. കാരണം 100 അടിയോളം താഴ്ചയിലേക്ക് വീണാലും ഇവയുടെ എല്ലൊടിയില്ല, പരിക്കും പറ്റില്ല. വീഴ്ചകളെ അതിജീവിക്കാൻ ഉതകുന്ന ശരീരമാണ് ഇവയുടേത്. മരത്തിൽ തൂങ്ങിയുള്ള കിടത്തവും നിരന്തരമായ വീഴ്ചകളുമാണ് ഇവയുടെ ശരീരത്തെ ഇപ്രകാരമാക്കി മാറ്റിയത്.

Tags: animalSlothsMammal
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies