യുഡിഎഫ് നേതാക്കൾ പാണക്കാട് തങ്ങളെ കാണുന്നതിന് പിന്നിലെന്ത്? ഷാഫിയും സതീശനും കോൺഗ്രസിനെ ഒരു വിഭാഗത്തിന്റെ ആലയിൽ തളയ്ക്കുന്നു: കെ സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുഡിഎഫ് നേതാക്കൾ പാണക്കാട് തങ്ങളെ കാണുന്നതിന് പിന്നിലെന്ത്? ഷാഫിയും സതീശനും കോൺഗ്രസിനെ ഒരു വിഭാഗത്തിന്റെ ആലയിൽ തളയ്‌ക്കുന്നു: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 11:28 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫിന്റെ പ്രവർത്തകനായി നിൽക്കണമെങ്കിൽ മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളെ കാണണമെന്ന നിലയിലാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

മതസമുദായിക നേതാക്കളിൽ നിന്ന് അനുഗ്രഹം വാങ്ങുന്നതാണ് വിഷയമെങ്കിൽ എന്തുകൊണ്ടാണ് മറ്റ് മതസാമുദായിക നേതാക്കിൽ നിന്നും യുഡിഎഫ് നേതാക്കൾ അനുഗ്രഹം വാങ്ങാത്തതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. പാലക്കാട് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ ചേർന്നതിന്റെ രണ്ടാം നാൾ പാണക്കാട് തങ്ങളെ സന്ദീപ് വാര്യർ കണ്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” ഭീകരവാദികളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് വിഡി സതീശനും സംഘവും. ഇവർ കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത്. യുഡിഎഫിൽ ചേരുന്ന ഏതൊരു പ്രാദേശിക നേതാക്കന്മാരും പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങുന്നതിന് പിന്നിലുള്ള കാര്യമെന്താണ്? എന്തുകൊണ്ടാണ് ഇവർ മറ്റുള്ള സാമുദായിക നേക്കാളെ കാണാത്തത്. പോപ്പുലർ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രംമതി തെരഞ്ഞെടുപ്പിൽ ജയിക്കാനെന്ന് നിലപാടിലാണ് യുഡിഎഫ്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയൊരു ചോദ്യ ചിഹ്നമായി ഉയരുകയാണ്. മതഭീകരവാദ ശക്തികൾക്ക് കോൺഗ്രസ് അടിമപ്പെട്ടുവെന്നതിന്റെ തെളിവാണിത്.”- കെ സുരേന്ദ്രൻ പറഞ്ഞു.

ഘടക കക്ഷിയുടെ നേതാവായിട്ടാണ് പാണക്കാട് തങ്ങളെ പോയി കണ്ടതെന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ എന്തുകൊണ്ടാണ് ഘടകക്ഷിയുടെ മറ്റൊരു നേതാവായ പി ജെ ജോസഫിനെ കാണാതിരുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. കോൺഗ്രസ് ഒരു വിഭാഗത്തിന്റെ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരായി മാറിയിരിക്കുന്നു.

പാലക്കാട്ടെ കോൺഗ്രസ് ഒരു കാലത്ത് എല്ലാവരെയും ഉൾക്കൊള്ളുന്നവരായിരുന്നു. എല്ലാ മതവിഭാഗത്തിൽപ്പെട്ടവർക്കും പ്രാധാന്യം നൽകുന്നവരായിരുന്നു. എന്നാൽ ഇന്ന് ഷാഫി പറമ്പിലിലും വിഡി സതീശനും കൂടി കോൺഗ്രസിനെ ഒരു വിഭാഗത്തിന്റെ ആലയിൽ തളയ്‌ക്കുകയാണ്. സമ്മർദ്ദ ശക്തികൾക്ക് കോൺഗ്രസ് അടിമപ്പെടുകയാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Tags: K SurendranPANAKKAD SADIQALI SHIHAB THANGALSlams Congress
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies