പ്രധാനമന്ത്രിയുടെ ആശയങ്ങൾ തിരിച്ചറിഞ്ഞു; ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നു; ബിജെപിയിൽ ചേർന്ന് കൈലാഷ് ഗെഹ്‌ലോട്ട്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ ആശയങ്ങൾ തിരിച്ചറിഞ്ഞു; ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നു; ബിജെപിയിൽ ചേർന്ന് കൈലാഷ് ഗെഹ്‌ലോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 02:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആം ആദ്മി പാർട്ടി മുൻ നേതാവും ഡൽഹി മന്ത്രിയുമായിരുന്ന കൈലാഷ് ഗെഹ്‌ലോട്ട് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടറിൽ നിന്നുമാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങളാണ് ശരിയെന്ന് മനസിലായെന്നും അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു.

” ആം ആദ്മിയിൽ നിന്നും രാജിവച്ചത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമായ മാർഗമല്ലായിരുന്നു. ഡൽഹിയിലെ ജനങ്ങൾക്കായി എക്കാലവും ആം ആദ്മിയുമായി ചേർന്ന് പ്രവർത്തിക്കണമെന്നായിരുന്നു ആഗ്രഹം. അണ്ണാ ഹസാരെയുടെ കാലം മുതൽ ഞാൻ ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ട്. ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവയ്‌ക്കുകയെന്നത് ഒറ്റ ദിവസത്തിലുണ്ടായ തീരുമാനമല്ല.”- കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു.

സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കൈലാഷ് പാർട്ടി വിട്ടതെന്ന ആരോപണങ്ങൾക്കുള്ള മറുപടിയും അദ്ദേഹം നൽകി. തനിക്ക് ഒരു തരത്തിലുള്ള സമ്മർദ്ദങ്ങളും നേരിട്ടിട്ടില്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ആം ആദ്മി പരാജയപ്പെട്ടത് മുതൽ താൻ പാർട്ടിയിൽ നിന്നും അകലാൻ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ ജനങ്ങളെ സേവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആം ആദ്മിയിൽ ചേർന്നത്. എന്നാൽ ആ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ആം ആദ്മിക്ക് സാധിച്ചില്ല.

ഡൽഹിയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ജനങ്ങളെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാനും കേന്ദ്രസർക്കാരിന് സാധിക്കും. പ്രധാനമന്ത്രിയുടെ ആശയങ്ങളിലൂന്നി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. അതിനാലാണ് ബിജെപിയിൽ ചേർന്നതെന്നും കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെയാണ് കൈലാഷ് മന്ത്രിസഭയിൽ നിന്നും രാജിവച്ചത്. പിന്നാലെ ആം ആദ്മി പാർട്ടി വിട്ടതായും അദ്ദേഹം പ്രഖ്യാപിച്ചു. നിരവധി വാഗ്ദാനങ്ങൾ പാലിക്കാതെ പോയി. കേന്ദ്രസർക്കാരുമായുള്ള യുദ്ധത്തിനിടെ ഡൽഹിയുടെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആം ആദ്മി സർക്കാരിന് സാധിച്ചില്ല തുടങ്ങി നിരവധി വിമർശനങ്ങൾ ഉന്നയിച്ച ശേഷമാണ് കൈലാഷ് ഗെഹ്‌ലോട്ട് പാർട്ടി വിട്ടത്.

Tags: Indiajoins bjpKailash GahlotFormer AAP Minister
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies