നിക്ഷേപമായി സ്വർണ്ണം വാങ്ങിക്കൂട്ടുന്നവരുണ്ട്. എന്നാൽ അതിപോലെ വെള്ളി വാങ്ങി സൂക്ഷിക്കുന്ന പതിവില്ല. എന്നാൽ ഒരു വെള്ളി നാണയം പോലും ചിലപ്പോൾ നിങ്ങളെ ധനികനാക്കിയേക്കാം. അത്തരം ഒരു സംഭവമാണ് യുഎസിൽ നടന്നത്.
400 വർഷത്തിലധികം പഴക്കമുള്ള നാണയമാണ് 21 കോടി രൂപയ്‌ക്ക് ലേലം ചെയ്തത്. അമേരിക്കൻ വിപ്ലവത്തിന് മുമ്പ് യുഎസ് ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരുന്നു. 1652 ൽ ബ്രിട്ടനിൽ നിർമിച്ച നാണയം ബോസ്റ്റണിൽ നിന്നാണ് ലഭിച്ചത്.
ലേലക്കമ്പനിയുടെ വെബ്സൈറ്റ് പ്രകാരം ഇതേ വിഭാഗത്തിൽപ്പെടുന്ന പുരാവസ്തുവിന് ലഭിച്ച ഏറ്റവും ഉയർന്ന തുകയായി ഇതുമാറി. ഇതിന് മുമ്പ് ഒരു വെള്ളി നാണയത്തിന് ലഭിച്ച ഏറ്റവും ഉയർന്ന തുക 5 കോടി രൂപയായിരുന്നു. 58-ാം തവണയാണ് ഒരു നാണയം മില്യൺ ഡോളറിധികം നേടുന്നത്. 1936 ൽ അർജൻ്റീന റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രി കാർലോസ് സാവേദ്ര ലാമാസിന് ലഭിച്ച സമാധാനത്തിനുള്ള നോബൽ പുരസ്കാരവും ഒരു മില്യൺ കടന്നിരുന്നു..














