മഞ്ഞക്കറയാണോ പ്രശ്നം? ഈ 5 ഭക്ഷണങ്ങൾ കഴിച്ചാൽ മതി, പല്ലുകൾ വെട്ടിത്തിളങ്ങും; ധൈര്യമായി പുഞ്ചിരിക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഞ്ഞക്കറയാണോ പ്രശ്നം? ഈ 5 ഭക്ഷണങ്ങൾ കഴിച്ചാൽ മതി, പല്ലുകൾ വെട്ടിത്തിളങ്ങും; ധൈര്യമായി പുഞ്ചിരിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 08:20 pm IST
Facebook
Twitter
WhatsAppTelegram

കറപിടിച്ച പല്ലുകൾ തുറന്ന ചിരിയെ പിടിച്ചുകെട്ടാറുണ്ട്. ആത്മവിശ്വാസത്തോടെ ചിരിക്കാൻ വെട്ടിത്തിളങ്ങുന്ന പല്ലുകൾ അനിവാര്യമാണ്. പല്ലിലെ മഞ്ഞനിറവും കറയും അകറ്റി മുല്ലമൊട്ടുപോലെ തിളങ്ങാൻ മികച്ച മാർ​​ഗങ്ങളിലൊന്നാണ് ചില ഭക്ഷണങ്ങൾ പതിവായി കഴിക്കുക എന്നുള്ളത്. ഈ ആഹാരങ്ങൾ ശീലമാക്കിയാൽ ശരീരത്തിന് ആരോ​ഗ്യവും ലഭിക്കും തിളങ്ങുന്ന പല്ലുകളും സ്വന്തമാക്കാം. കഴിക്കേണ്ട ഭക്ഷണങ്ങളിതാ..

സ്ട്രോബെറി: ഇതിലെ മാലിക് ആസിഡ് പല്ലുകളിലെ കറ ഇളക്കി കളയും. മഞ്ഞനിറം മാറ്റുന്നതിനൊപ്പം പല്ലുകൾ വെളുപ്പിക്കാനും ഈ ആസിഡ് സഹായിക്കുന്നു. വെളുത്തതും ആരോഗ്യകരവുമായ പല്ലുകൾ നിലനിർത്താനും പുഞ്ചിരി തിളക്കമുള്ളതാക്കാനും സ്ട്രോബെറി കഴിക്കുന്നത് മികച്ച മാർഗമാണ്.

തണ്ണിമത്തൻ: ജലത്തിന്റെയും വിറ്റാമിൻ സിയുടെയും ഉറവിടമാണിത്. തണ്ണിമത്തൻ കഴിക്കുമ്പോൾ വായിൽ ഉമിനീർ ഉൽപാദിപ്പിക്കപ്പെടും. ഇത് ദന്തക്ഷയത്തെ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ, തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡും മാലിക് ആസിഡും പല്ലിലെ കറകളും നീക്കം ചെയ്യും.

പാൽ: പല്ലുകൾക്കും എല്ലുകൾക്കും ബലം ലഭിക്കാൻ സ്ഥിരമായി പാൽ കുടിക്കണമെന്ന് നാം കുട്ടിക്കാലം മുതൽ കേട്ടിരിക്കും. ഈ വാദം ശരിയുമാണ്. കാരണം കാൽസ്യത്താൽ സമ്പന്നമാണ് പാൽ. ദിവസേന പാൽ കുടിക്കുന്നതിലൂടെ പല്ലുകൾ ബലപ്പെടുകയും സ്വാഭാവികമായ നിറം മാറി മഞ്ഞനിറമാകാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു. പാലിലെ പോഷകങ്ങൾ പല്ലുകളെ ശക്തമാക്കാനും സഹായിക്കും.

ആപ്പിൾ: ആപ്പിളിന് ക്രഞ്ചി ടെക്‌സ്ചറാണുള്ളത്. അതിനാൽ ആപ്പിൾ കഴിക്കുമ്പോൾ പല്ലുകളുടെ സ്‌ക്രബ്ബറായി പ്രവർത്തിക്കുന്നു. കൂടാതെ, ആപ്പിളിൽ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പല്ലിലെ മഞ്ഞക്കറ കുറയ്‌ക്കും.

പൈനാപ്പിൾ: ബ്രോമെലൈൻ എന്ന എൻസൈം പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിലെ മഞ്ഞ പാടുകൾ നീക്കം ചെയ്യുകയും പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജൻ്റായി പ്രവർത്തിക്കുകയും ചെയ്യുന്നു. കൂടാതെ, പൈനാപ്പിളിലെ സ്വാഭാവിക അസിഡിറ്റി പല്ലിലുണ്ടാകുന്ന പ്ലേക്കുകളെ ഇല്ലാതാക്കാൻ സഹായിക്കും.

Tags: Remove StainsteethYellow TeethWhite Teeth
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies