ക്യാപ്റ്റൻ ബുമ്ര നയിച്ച ആക്രമണത്തിൽ അടിവേരിളകി ഓസ്ട്രേലിയ; നൂറ് കടക്കാൻ മുട്ടിലിഴയുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്യാപ്റ്റൻ ബുമ്ര നയിച്ച ആക്രമണത്തിൽ അടിവേരിളകി ഓസ്ട്രേലിയ; നൂറ് കടക്കാൻ മുട്ടിലിഴയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 03:57 pm IST
Facebook
Twitter
WhatsAppTelegram

ബോർഡർ-​ഗവാസ്കർ ട്രോഫിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 150 ന് പുറത്താക്കിയ ഓസ്ട്രേലിയയെ ഛിന്നഭിന്നമാക്കി ക്യാപ്റ്റൻ ബുമ്ര നയിക്കുന്ന ഇന്ത്യൻ പേസ് നിര. 25 ഓവറിൽ 59 റൺസെടുക്കുന്നതിനിടെ ഏഴുപേരെയാണ് വീഴ്‌ത്തിയത്. ഇന്ന് സ്റ്റമ്പെടുക്കുമ്പോൾ 67/7 എന്ന നിലയിലാണ് ഓസ്ട്രേലിയ. നാലു വിക്കറ്റുമായി ബുമ്ര മുന്നിൽ നിന്നപ്പോൾ മുഹമ്മദ് സിറാജ് രണ്ടും അരങ്ങേറ്റക്കാരൻ ഹർഷിദ് റാണ ഒരു വിക്കറ്റും നേടി. ഇന്ത്യക്കെതിരെ ലീഡ് സ്വപ്നം കണ്ടിറങ്ങിയ ഓസ്ട്രേലിയക്ക് മൂന്നാം ഓവറിലെ തിരിച്ചടിയേറ്റു.

നഥാൻ മക്സ്വീനിയെ(10) ബുമ്ര എൽബിയിൽ കുരുക്കി. തൊട്ടുപിന്നാലെ ഉസ്മാൻ ഖവാജയും (8) ബുമ്രയുടെ വെടിയുണ്ടയ്‌ക്ക് ഇരയായി. നേരിട്ട ആദ്യ പന്തിൽ സ്റ്റീവൻ സ്മിത്തിനെ പുറത്താക്കി നായകൻ വീണ്ടും ഓസ്ട്രേലിയയെ ഞെട്ടിച്ചു. സ്കോർ 31 റൺസിൽ നിൽക്കെ ട്രാവിസ് ഹെഡിനെ(11) ഹർഷിദ് റാണ ബൗൾഡാക്കിയതോടെ ഓസ്ട്രേലിയ ഭയന്നു.

പിന്നീട് മുഹമ്മദ് സിറാജിനായിരുന്നു ഊഴം 52 പന്തിൽ 2 റൺസുമായി പ്രതിരോധിച്ച മാർനസ് ലബുഷെയ്നിനെ സിറാജ് കൂടാരം കയറ്റി. മിച്ചൽ മാർഷിനെ(6) കെ.എൽ രാഹുലിന്റെ കൈയിലെത്തിച്ച് സിറാജ് വീണ്ടും ഓസീസിനെ പ്രതിസന്ധിയിലാക്കി. ക്യാപ്റ്റൻ പാറ്റ് കമിൻസിനെ (3) നിലയുറപ്പിക്കും മുൻപ് ബുമ്ര പന്തിന്റെ കൈയിലെത്തിച്ചു. നേരത്തെ നാലു വിക്കറ്റ് പിഴുത ജോഷ് ഹേസിൽവുഡാണ് ഇന്ത്യയെ തകർത്തത്. 41 റൺസെടുത്ത അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

 

Tags: 1staustraliaTESTperthIndia
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

Latest News

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies