കളിക്ക് കവിളത്തടിച്ചു; നിലത്തുവീണ 3 വയസുകാരി തൽക്ഷണം മരിച്ചു, മൃതദേഹം കത്തിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അമ്മാവൻ അറസ്റ്റിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കളിക്ക് കവിളത്തടിച്ചു; നിലത്തുവീണ 3 വയസുകാരി തൽക്ഷണം മരിച്ചു, മൃതദേഹം കത്തിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അമ്മാവൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 06:39 pm IST
FacebookTwitterWhatsAppTelegram

താനെ: അമ്മാവൻ കളിയായി കവിളത്തടിച്ച മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ താനെയിലുള്ള ഉല്ലാസ്‌നഗർ മേഖലയിലാണ് സംഭവം. കുറ്റകൃത്യം മറച്ചുവെക്കാനായി മൃതദേഹം കത്തിച്ച പ്രതി സംഭവശേഷം കുട്ടിയുടെ അമ്മയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനും എത്തിരുന്നു. ഇതിനിടെ കുറ്റിക്കാട്ടിൽ നിന്ന് ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലയ്‌ക്ക് പിന്നിൽ മാതൃസഹോദരനാണെന്ന കാര്യം പൊലീസിന് പിടികിട്ടിയത്.

നവംബർ 18 നായിരുന്നു സംഭവം. വീട്ടിൽ മൂന്ന് വയസുകാരിയുമായി കളിക്കുന്നതിനിടെയാണ് ഇയാൾ കളിക്ക് കുട്ടിയെ തല്ലിയത്. കരണത്തേറ്റ അടിയുടെ ആഘാതത്തിൽ വീണ കുട്ടി തലയിടിച്ച് തൽക്ഷണം മരിച്ചു. മരണവിവരം വിവരം പുറത്തറിയാതിരിക്കാൻ ഇയാൾ മൃതദേഹം ഒളിപ്പിച്ചു. കുട്ടിയെ കാണാനില്ലെന്ന പരാതി നൽകാൻ സഹോദരിക്കൊപ്പം പൊലീസ് സ്റ്റേഷനിൽ പോവുകയും ചെയ്തു. വീട്ടുകാർ സമൂഹ മാദ്ധ്യമങ്ങളിൽ കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് തെരച്ചിലും ആരംഭിച്ചിരുന്നു. ഇതിനിടയിൽ വിവരമറിഞ്ഞ പ്രതിയുടെ ഭാര്യയും സുഹൃത്തായ റിക്ഷാക്കാരനും ചേർന്ന് മൃതദേഹം അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് മാറ്റി കത്തിക്കാൻ ശ്രമിച്ചു.

കഴിഞ്ഞ ദിവസം പ്രതിയും റിക്ഷാക്കാരനും പൊലീസിനൊപ്പം തെരച്ചിലിനായി ഇറങ്ങുകയും ചെയ്തു. റിക്ഷാക്കാരൻ തന്നെയാണ് മൃതദേഹം കണ്ടെത്തുന്നതും. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു. ഇതോടെയാണ് സത്യാവസ്ഥ പുറത്തറിയുന്നത്. ചോദ്യം ചെയ്യലിൽ മൃതദേഹം കത്തിച്ചതായി സമ്മതിച്ചെങ്കിലും കുട്ടിയെ കൊല്ലാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്ന് പ്രതി പറഞ്ഞു. പ്രതിയെയും കൃത്യത്തിൽ പങ്കാളികളായ മറ്റ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Tags: DeathArrestthaneaccuseduncleHit3 year old girl
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies