ദേശീയശ്രദ്ധ നേടിയ പോരാട്ടം; വയനാട്ടിലെ ജനങ്ങളോട് നന്ദി പറഞ്ഞ് നവ്യ ഹരിദാസ്; കാഴ്ചവെച്ചത് ശക്തമായ മത്സരം; ബിജെപിക്ക് കുറഞ്ഞത് ഒരു ശതമാനം വോട്ട് മാത്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയശ്രദ്ധ നേടിയ പോരാട്ടം; വയനാട്ടിലെ ജനങ്ങളോട് നന്ദി പറഞ്ഞ് നവ്യ ഹരിദാസ്; കാഴ്ചവെച്ചത് ശക്തമായ മത്സരം; ബിജെപിക്ക് കുറഞ്ഞത് ഒരു ശതമാനം വോട്ട് മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 11:06 pm IST
Facebook
Twitter
WhatsAppTelegram

കൽപ്പറ്റ: രാഷ്‌ട്രീയ നേതാവായും സഹോദരിയായും മകളായും ഒപ്പം നിന്ന് സംരക്ഷിച്ചവർക്ക് നന്ദി അറിയിച്ച് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നവ്യ വയനാട്ടിലെ പ്രിയപ്പെട്ട ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും നന്ദി അറിയിച്ചത്.

‘വിജയം അന്തിമമല്ല.. പരാജയം മാരകമല്ല.. അത് തുടരാനുള്ള ധൈര്യമാണ്’ എന്ന വിൻസ്റ്റൺ ചർച്ചിലിന്റെ വാക്കുകൾ കടമെടുത്താൽ അതായിരിക്കും യാഥാർത്ഥ്യമെന്ന് പറഞ്ഞുകൊണ്ടാണ് നവ്യ ഹരിദാസിന്റെ വാക്കുകൾ തുടങ്ങിയത്. പേരുകേട്ട എതിരാളികളെ പരാജയപ്പെടുത്താൻ ഇറങ്ങുമ്പോൾ നേതൃത്വം എന്നിലർപ്പിച്ച വിശ്വാസം, അത് കൈവിടാതെ, വയനാട്ടുകാരിയായി ശക്തമായ മത്സരം കാഴ്ചവെക്കാൻ സാധിച്ചുവെന്ന് അവർ കുറിച്ചു. നല്ല മത്സരം കാഴ്ചവെച്ചുവെന്ന് മുതിർന്ന നേതാക്കളും സഹപ്രവർത്തകരും അഭ്യുദയകാംക്ഷികളും അഭിപ്രായം പങ്കിടുമ്പോൾ.. അതിയായ സന്തോഷമുണ്ടെന്നും നവ്യ ഹരിദാസ് പറയുന്നു.

കഴിഞ്ഞ തവണ രാഹുലിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിച്ചപ്പോൾ 13 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ 12 ശതമാനം വോട്ടുകൾ നിലനിർത്താൻ സാധിച്ചു. ഒരു ശതമാനം വോട്ടുകൾ മാത്രമാണ് കുറഞ്ഞത്. വികസനത്തിന്റെ കാഴ്ചപ്പാടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എൻഡിഎ മുന്നോട്ടുവെച്ചതെന്നും നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി.

622338 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്രയ്‌ക്ക് ലഭിച്ചത്. എന്നാൽ കഴിഞ്ഞ തവണ രാഹുലിന് ലഭിച്ചത്രയും വോട്ടുകൾ പ്രിയങ്കയ്‌ക്ക് നേടാൻ കഴിഞ്ഞില്ല. റായ്ബറേലിയിലും വിജയിച്ചതോടെ രാഹുൽ വയനാട് സീറ്റ് ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് സഹോദരിയെ വയനാട്ടിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ കൂടിയായ നവ്യ ഹരിദാസ്. തുടർച്ചയായ രണ്ടാം തവണയാണ് കോർപ്പറേഷനിൽ വിജയിക്കുന്നത്. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായതോടെയാണ് നേതൃത്വം നവ്യയെ വയനാട്ടിലേക്ക് നിയോഗിച്ചത്. പ്രചാരണത്തിലുടനീളം സാധാരണക്കാരിയായി വയനാട്ടുകാരുടെ പ്രശ്‌നങ്ങൾ മനസിലാക്കിയുളള ഇടപെടലുകളിലൂടെ അവരിൽ ഒരാളായി നവ്യ മാറിയിരുന്നു. ശക്തമായ മത്സരമായി മാറിയതോടെ കൂടുതൽ ദിവസം മണ്ഡലത്തിൽ തങ്ങാനും വോട്ടർമാരെ നേരിൽ കാണാനും പ്രിയങ്ക നിർബന്ധിതമായി.

ദേശീയ മാദ്ധ്യമങ്ങളോടും ടെലിവിഷൻ ചാനലുകളോടും വയനാടിനോട് രാഹുലും കോൺഗ്രസും കാണിച്ച അവഗണനയും കുടുംബമണ്ഡലമാക്കി മാറ്റിയെടുക്കാൻ നടക്കുന്ന ശ്രമവും ഉൾപ്പെടെ  തുറന്നുകാട്ടാനും നവ്യയ്‌ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ദേശീയതലത്തിലും നവ്യയുടെ സ്ഥാനാർത്ഥിത്വം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Tags: BJPNAVYA HARIDASനവ്യ ഹരിദാസ്Wayanad candidate
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies