ഇതെന്താ താരന്റെ ചാകരയോ...; വേപ്പില കൊണ്ടൊരു ഒറ്റമൂലി, പരീക്ഷിച്ചു നോക്കൂ... താരൻ പമ്പ കടക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇതെന്താ താരന്റെ ചാകരയോ…; വേപ്പില കൊണ്ടൊരു ഒറ്റമൂലി, പരീക്ഷിച്ചു നോക്കൂ… താരൻ പമ്പ കടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 02:48 pm IST
FacebookTwitterWhatsAppTelegram

പൊതുവെ എല്ലാവരെയും അലട്ടുന്നൊരു പ്രധാന പ്രശ്നമാണ് തലമുടിയിലെ താരൻ. എത്ര ചീകി വൃത്തിയാക്കി വച്ചാലും മുടിക്ക് മുകളിൽ മണൽ വിതറിയത് പോലെ താരൻ പുറത്തുകാണും. താരനെ അകറ്റാൻ ആയുർവേദവും ഇം​ഗ്ലീഷ് മരുന്നുകളുമെല്ലാം പരീക്ഷിച്ച് മടുത്തവരാകും നമ്മളിൽ പലരും. താരൻ കൂടിയാൽ പല അലർജികൾ ഉണ്ടാകാനും കാരണമായേക്കാം. നെറ്റിയിലും കഴുത്തിലുമൊക്കെ താരൻ പടരാനുള്ള സാധ്യകളും ഏറെയാണ്. എന്നാൽ ഒറ്റ ദിവസം കൊണ്ട് താരനെ പൂർണമായും ഇല്ലാതാക്കാൻ ഒരു ഒറ്റമൂലിയുണ്ട്. പലരും പരീക്ഷിക്കാൻ മടിക്കുന്ന ഒരു പൊടിക്കൈ. മുടി തഴച്ചുവളരണമെന്ന് ആ​ഗ്രഹിക്കുന്ന എല്ലാവർക്കും ഇതൊന്ന് പരീക്ഷിച്ചുനോക്കാവുന്നതാണ്.

അനായാസം തയാറാക്കി പരീക്ഷിക്കാവുന്ന ഈ ഒറ്റമൂലിക്ക് മുട്ട, ആര്യവേപ്പില, കഞ്ഞിവെള്ളം, നെല്ലിക്ക എന്നിവയാണ് ആവശ്യം. ഇത് നാലും കൂടി ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. തലേദിവസത്തെ കഞ്ഞിവെള്ളം ഉപയോ​ഗിക്കുന്നതാണ് കുറച്ചുകൂടി നല്ലത്. ക‍ഞ്ഞിവെള്ളം ഇഷ്ടമില്ലാത്തവർക്ക് തൈര് ഉപയോ​ഗിക്കാവുന്നതാണ്. മിക്സിയിൽ അടിച്ചെടുത്ത മിശ്രിതം മുടിയിഴകളിൽ നന്നായി തേച്ചുപിടിപ്പിച്ച് അര മണിക്കൂറിന് ശേഷം കഴുകി കളയാണം.

ഇത് മൂന്ന്, നാല് ദിവസത്തിനിടെ ഒരു തവണ ചെയ്യാവുന്നതാണ്. താരൻ അകറ്റാൻ മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും മുടി തഴച്ചു വളരുന്നതിനും സഹായിക്കും. മുടി പൊട്ടുന്നതിനും മുടിക്ക് കറുപ്പുണ്ടാകുന്നതിനും ഇവ ഉത്തമ പ്രതിവിധിയാണ്.

മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയ്‌ക്ക് നല്ല ബലം കൊടുക്കും. മുടി വളരാനും മുടിയുടെ ആരോ​ഗ്യത്തിനും നല്ലതാണ് ആര്യവേപ്പില. ഈ ഹെയർപാക്ക് പരീക്ഷിക്കുന്നതിന് മുമ്പായി മുടിയിൽ നന്നായി എണ്ണ തേയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Tags: HairpackDaddruffhair health
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies