ഇതു പ്രതീക്ഷിച്ചതല്ല!! സ്ത്രീകൾ പോളിംഗ് ബൂത്തിലേക്കൊഴുകി, അതാണ് മഹായുതി തൂത്തുവാരാൻ കാരണം: ഒടുവിൽ വാ തുറന്ന് ശരദ് പവാർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതു പ്രതീക്ഷിച്ചതല്ല!! സ്ത്രീകൾ പോളിംഗ് ബൂത്തിലേക്കൊഴുകി, അതാണ് മഹായുതി തൂത്തുവാരാൻ കാരണം: ഒടുവിൽ വാ തുറന്ന് ശരദ് പവാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 08:22 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഒടുവിൽ മൗനം വെടിഞ്ഞ് ശരദ് പവാർ. മഹാരാഷ്‌ട്രയിൽ നേരിട്ട കനത്ത പരാജയത്തെക്കുറിച്ച് എൻസിപി (SP) നേതാവ് പ്രതികരിച്ചു. പ്രതീക്ഷിച്ച ഫലമല്ല വന്നതെന്നായിരുന്നു ശരദ് പവാറിന്റെ വാക്കുകൾ.

“മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതുപോലെ ആയില്ല. കാരണങ്ങൾ പഠിച്ച് ജനങ്ങളിലേക്ക് ചെല്ലും. ഇത് ജനവിധിയാണ്. ജനങ്ങളുടെ തീരുമാനമാണ്. ഇത്തവണ വോട്ടെടുപ്പിൽ സ്ത്രീകൾ നല്ലപോലെ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. അവർക്ക് അഡ്വാൻസായി പൈസ കിട്ടിയിരുന്നല്ലോ.. മാത്രവുമല്ല, നിലവിലുള്ള സർക്കാർ തിരിച്ചുവന്നില്ലെങ്കിൽ പദ്ധതി നിന്നുപോകുമെന്ന് അവരെ വിശ്വസിപ്പിച്ചിരുന്നു. ഒരുപക്ഷെ അതുകൊണ്ടാകാം മഹായുതി ഇത്ര വലിയ നേട്ടം കൈവരിച്ചത് “- ശരദ് പവാർ പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായിരുന്നതിനാൽ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലവും അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ മഹാവികാസ് അഘാഡി സഖ്യം കുറച്ചുകൂടി വർക്ക് ചെയ്യേണ്ടതുണ്ടെന്നാണ് ജനവിധി സൂചിപ്പിക്കുന്നതെന്നും മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ശരദ് പവാർ കൂട്ടിച്ചേർത്തു.

എൻസിപി നേതാവ് അജിത് പവാറിനെതിരെ യു​ഗേന്ദ്ര പവാറിനെ നിർത്തിയ തീരുമാനം തെറ്റായിപ്പോയെന്ന് കരുതുന്നില്ലെന്നും അ​ദ്ദേഹം വ്യക്തമാക്കി. ബാരാമതിയിലെ സ്ഥാനാർത്ഥിത്വം തെറ്റായെന്ന് കരുതുന്നില്ല. ആരെയെങ്കിലും നിർത്തിയല്ലേ മതിയാകൂവെന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. അജിത് പവാറിന്റെ പക്ഷമാണ് യഥാർത്ഥ എൻസിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചുവെന്നുള്ളതും കൂടുതൽ വോട്ടുകൾ അവർ നേടിയെന്നുള്ളതും ശരി തന്നെ. പക്ഷെ ആരാണ് എൻസിപി സ്ഥാപിച്ചതെന്ന് എല്ലാവർക്കും നന്നായിട്ടറിയാമെന്നും 83-കാരനായ പവാർ പ്രതികരിച്ചു.

നിയമസഭയിലെ 288 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 132, ശിവസേന 57, എൻസിപി 41 എന്നിങ്ങനെയാണ് സീറ്റുകൾ നേടിയത്. മഹാവികാസ് അഘാഡി സഖ്യത്തിൽ ശിവസേന-(യുബിടി) 20, കോൺഗ്രസ് 16, എൻസിപി-(SP) 10, സമാജ്വാദി പാർട്ടി 2 എന്നിങ്ങനെയാണ് സീറ്റുനില. അപമാനകരമായ തോൽവി നേരിട്ട എംവിഎ സഖ്യത്തിന് ജനവിധി വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. അത്തരത്തിലുള്ള പ്രതികരണമായിരുന്നു ഉദ്ധവ് താക്കറെ അടക്കം നടത്തിയത്.

Tags: MAHARASHTRAncpSHARAD PAWARAjit Pawar
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies