മസ്ജിദിന്റെ സർവേ തടഞ്ഞ് ആക്രമണം നടത്തിയ സംഭവം; SP നേതാവുൾപ്പടെ 400 പേർക്കെതിരെ കേസ്; ജനക്കൂട്ടം ഇരച്ചെത്താൻ കാരണം ബാർഖിന്റെ പ്രസ്താവനയെന്ന് പൊലീസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്ജിദിന്റെ സർവേ തടഞ്ഞ് ആക്രമണം നടത്തിയ സംഭവം; SP നേതാവുൾപ്പടെ 400 പേർക്കെതിരെ കേസ്; ജനക്കൂട്ടം ഇരച്ചെത്താൻ കാരണം ബാർഖിന്റെ പ്രസ്താവനയെന്ന് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 02:20 pm IST
Facebook
Twitter
WhatsAppTelegram

യുപിയിലെ സംഭാലിൽ മസ്ജിദിന്റെ സർവേ തടയുന്നതിനായി സംഘർഷമുണ്ടാക്കിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. സമാജ്‌വാദി പാർട്ടി (SP) എംപി അടക്കം 400 പേർക്കെതിരെയാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്. ഏഴ് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭാൽ എംപിയും SP നേതാവുമായ സിയാവൂർ റഹ്മാൻ ബാർഖും സഹപ്രവർത്തകൻ ഇഖ്ഹാൽ മഹ്മൂദിന്റെ മകൻ നവാബ് സുഹൈൽ ഇഖ്ബാലും കേസിൽ ഉൾപ്പെട്ടതായാണ് വിവരം.

ഇന്നലെയായിരുന്നു സംഭാലിൽ സംഘർഷമുണ്ടായത്. മു​ഗൾ കാലത്ത് നിർമിച്ചിട്ടുള്ള ഷാഹി ജുമാ മസ്ജിദിന്റെ സർവേ നടപടികൾ കോടതി ഉത്തരവുപ്രകാരം നടപ്പിലാക്കാൻ എത്തിയതായിരുന്നു ഉദ്യോ​ഗസ്ഥർ. ഇസ്ലാമിസ്റ്റുകൾ ആക്രമണം നടത്താനുള്ള സാധ്യത മുന്നിൽക്കണ്ട് പൊലീസ് സന്നാഹവുമെത്തിയിരുന്നു. സർവേ നടപടികൾ പൂർത്തിയാക്കി മടങ്ങാൻ ശ്രമിച്ച ഉദ്യോ​ഗസ്ഥരെ കല്ലെറിഞ്ഞ് ഓടിക്കാനായിരുന്നു ജനക്കൂട്ടം ശ്രമിച്ചത്. മൂന്ന് ദിശയിൽ നിന്നായി ഇരച്ചെത്തിയ സംഘം കല്ലെറിഞ്ഞും വാഹനങ്ങൾ കത്തിച്ചും സംഘർഷമുണ്ടാക്കി. പൊലീസുകാർക്കും സർവേ ഉദ്യോ​ഗസ്ഥർക്കും അടക്കം 20 സുരക്ഷാജീവനക്കാർക്ക് ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ചില പൊലീസുകാരുടെ പരിക്ക് അതീവ ഗുരുതരമാണ്.

SP നേതാവ് സിയാവൂർ റഹ്മാൻ ബാർഖിന്റെ പ്രസ്താവനയാണ് ജനക്കൂട്ടത്തെ പ്രകോപിതരാക്കിയതെന്ന് പൊലീസ് അറിയിച്ചു. സംഘർഷാവസ്ഥ കൈകാര്യം ചെയ്യുന്നതിന്റെ ഭാ​ഗമായി പൊലീസ് ടിയർ ​ഗ്യാസ് പ്രയോ​ഗം നടത്തിയിരുന്നു. കൂടാതെ പ്ലാസ്റ്റിക് ബുള്ളറ്റുപയോ​ഗിച്ച് വെടിവെപ്പും നടത്തി. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് പേരാണ് കൊല്ലപ്പെട്ടത്.

സംഘർഷാവസ്ഥ കനത്തതോടെ സംഭാലിൽ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരുന്നു. 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇന്ന് സ്കൂളും ഉണ്ടായിരുന്നില്ല.

1529-ൽ മുഗൾ ചക്രവർത്തി ബാബർ ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് മസ്ജിദ് പണിതുവെന്നാണ് ആരോപണം. കേസ് കോടതിയുടെ പരി​ഗണനയിലിരിക്കെയാണ് സർവേ നടപടികൾക്കായി ഉദ്യോ​ഗസ്ഥർ എത്തിയതും വൻ സംഘർഷത്തിൽ കലാശിച്ചതും.

Tags: UPSambhalMosque SurveySambhal violence
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies