കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി താരദമ്പതികളായ സൂര്യയും ജ്യോതികയും . ചണ്ഡികയാഗത്തിൽ പങ്കെടുക്കാനാണ് ഇരുവരും മൂകാംബികയിൽ എത്തിയത് .

ഇരുവരും ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കസവ് മുണ്ട് ചൂടിയ സൂര്യയുടേയും , മഞ്ഞ സാരിയിൽ തൊഴുകൈകളോടെ നിൽക്കുന്ന ജ്യോതികയുടെയും ചിത്രങ്ങളാണ് പുറത്ത് വന്നത് .നിരവധി പേരാണ് ഇരുവരെയും കാണാൻ ക്ഷേത്രത്തിൽ എത്തിയത്.

വിജയദശമിയോടനുബന്ധിച്ച് താരങ്ങളായ ജയസൂര്യ , ഋഷഭ് ഷെട്ടി എന്നിവരും ക്ഷേത്രത്തിൽ എത്തിയിരുന്നു . അടുത്തിടെ പുറത്തിറങ്ങിയ സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ കങ്കുവ പരാജയപ്പെട്ടിരുന്നു .ചിത്രം വൻ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.















