കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം. എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറിയതിനെതിരായ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്‌ച്ച വീണ്ടും പരിഗണിക്കും. പിതാവിന്റെ മൃതശരീരം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മകൾ ആശ ലോറൻസാണ് വീണ്ടും കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ഹൈക്കോടതി ചൊവ്വാഴ്ച വിശദമായി കേൾക്കാമെന്ന് അറിയിച്ചു.
ലോറൻസിന്റെ മൃതശരീരം കളമശ്ശേരി മെഡിക്കൽ കോളേജിൽ ഫോർമാലിനിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ട് നല്‍കിയ സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെയാണ് ആശ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പളളിയിൽ സംസ്‌കരിക്കാനായി വിട്ടു നല്‍കണമെന്നാണ് മകളുടെ ആവശ്യം. മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കണമെന്ന് രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ലോറൻസ് പറഞ്ഞതായി മകൻ എം.എല്‍ സജീവൻ കോടതിയിൽ മൊഴി നൽകിയിരുന്നു. സെപ്റ്റംബർ 21 നാണ് വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് എം.എം ലോറൻസ് അന്തരിച്ചത്.















