പപ്പടം വിറ്റ് കുടുംബം പുലർത്തുന്ന പിതാവ്; അപകടത്തിൽ ശരീരം തകർന്നിട്ടും വിധിക്ക് മുൻപിൽ തളരാതെ ഓടി ശ്രീറാം; പാരാ അത്ലറ്റിക്‌സിലെ താരം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പപ്പടം വിറ്റ് കുടുംബം പുലർത്തുന്ന പിതാവ്; അപകടത്തിൽ ശരീരം തകർന്നിട്ടും വിധിക്ക് മുൻപിൽ തളരാതെ ഓടി ശ്രീറാം; പാരാ അത്ലറ്റിക്‌സിലെ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 12:29 pm IST
Facebook
Twitter
WhatsAppTelegram

പുനലൂർ : 14 ാം കേരള സംസ്ഥാന പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണം സ്വന്തമാക്കിയ പുനലൂർ സ്വദേശി ശ്രീറാം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന 100, 400, 1500 മീറ്റർ മത്സരങ്ങളിലാണ് പുനലൂർ ശ്രീവാസ് ഭവനിൽ ശ്രീറാമിന്റെ സ്വർണനേട്ടം.

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രീറാമിന്റെ ജീവിതം തകിടംമറിച്ച ദുരന്തം അപകടത്തിന്റെ രൂപത്തിൽ എത്തിയത്. 2015 ൽ തമിഴ്നാട് അതിർത്തിയിൽ കുടുംബത്തോടൊപ്പം പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ശ്രീറാമിന്റെ പേശികളും ഞരമ്പുകളും തകർന്നു. അപകടത്തിൽ വലതു കൈയുടെ ശേഷി നഷ്ടപ്പെട്ടു. ഒരു ഇല പോലും എടുക്കാൻ കഴിയാത്ത അവസ്ഥ. ഭക്ഷണം കഴിക്കുന്നത് പോലും ട്യൂബിലൂടെ. വലതു തോള് ചരിയുകയും കാഴ്ചയ്‌ക്ക് കാര്യമായി മങ്ങൽ ഏൽക്കുകയും ചെയ്തു. അവിടെ നിന്നാണ് ശ്രീറാമിന്റെ ഉയർത്തെഴുന്നേൽപ്പ്.

അപകടത്തിൽ സാരമായി പരിക്കേറ്റുവെങ്കിലും വിധിക്കു മുന്നിൽ മുട്ടുമടക്കാൻ ശ്രീറാം തയ്യാറായില്ല. സ്‌കൂളിൽ നിന്ന് പഠിച്ച ഓട്ടത്തിന്റെ ബാലപാഠം മനസ്സിൽ നിറഞ്ഞിരുന്നു. അതിൽ നിന്നാണ് പരിശീലനം തുടരാൻ താല്പര്യം ഉണ്ടായത്. പുനലൂർ ചെമ്മന്തൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സ്വയം പരിശീലനമാണ് ഇപ്പോൾ ശ്രീറാം നടത്തുന്നത്. പപ്പടം വിറ്റ് കുടുംബം പുലർത്തുന്ന പിതാവ് മുത്തുരാമനും അമ്മ പ്രിയയും ജേഷ്ഠൻ ശ്രീനിവാസനും പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്.

ആ വിധിയെ തോൽപ്പിച്ച് ശ്രീറാം വാരിക്കൂട്ടിയത് പാരാ അത്ലറ്റിക് സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിലെ മെഡലുകൾ. കേരള ക്രിക്കറ്റ് ലീഗിലെ ചാമ്പ്യൻസ്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സ് ആണ് ശ്രീറാമിനെ ഈ തവണത്തെ മത്സരങ്ങളിൽ സ്‌പോൺസർ ചെയ്തത്. ഇനി നടക്കുന്ന ദേശീയ മത്സരത്തിലും ശ്രീറാമിന് വേണ്ടുന്ന എല്ലാ പ്രോത്സാഹനവും സ്‌പോൺസർഷിപ്പും നൽകുമെന്ന് ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും, ഏരീസ് കൊല്ലം സെയ്ലേഴ്സ് സിഇഒയും ആയ ഡോ. എൻ. പ്രഭിരാജ് പറഞ്ഞു.

കഴിഞ്ഞവർഷത്തെ സംസ്ഥാന പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നാല് സ്വർണ്ണവും, ഒരു വെള്ളിയും ശ്രീറാം സ്വന്തമാക്കിയിരുന്നു. മഹാരാഷ്‌ട്രയിൽ നടന്ന ദേശീയ മീറ്റിൽ 1500 മീറ്ററിൽ വെങ്കലവും സ്വന്തമാക്കി. ഈ വർഷം ജനുവരിയിൽ ഗോവയിൽ നടന്ന ദേശീയ പാരാ അത്‌ലറ്റിക് മീറ്റിൽ 400 മീറ്ററിൽ സ്വർണവും 100, 1500 മീറ്ററുകളിൽ വെങ്കലവും ശ്രീറാം നേടി. മെഡലുകൾ വാരിക്കൂട്ടിയെങ്കിലും ഒരു ഷൂസ് വാങ്ങുന്നതിനുപോലും വലിയ ബുദ്ധിമുട്ടായിരുന്നു. കൂട്ടുകാരന്റെ ഷൂസാണ് ഉപയോഗിച്ചിരുന്നത് എന്നും ശ്രീറാം പറയുന്നു. അപ്പോഴാണ് ഈ സ്പോൺസറുമായി ഏരീസ് കൊല്ലം സെയ്ലേഴ്സ് രംഗത്തെത്തിയതൊന്നും ഇതിൽ താൻ ഒരുപാട് സന്തോഷിക്കുന്നു എന്നും ശ്രീറാം പറഞ്ഞു.

Tags: Para athlete championship KeralaSports newsഡോ. എൻ. പ്രഭിരാജ്സംസ്ഥാന പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ്ഏരീസ് കൊല്ലം സെയ്ലേഴ്സ്ശ്രീറാം പാരാ അത്ലറ്റിക്പുനലൂർ ചെമ്മന്തൂർ ഹൈസ്‌കൂൾ
Share
Tweet
SendShare

More News from this section

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

Latest News

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies